HomeCrimeതാമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഒളിവിൽ പോയ പ്രതി പിടിയിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഒളിവിൽ പോയ പ്രതി പിടിയിൽ | Thamarassery minor girl assault case

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Thamarassery minor girl assault case). താമരശ്ശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ ഷാലു (23) ആണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. ‘കസിൻ ഷാലു’ എന്ന പേരിൽ അറിയപ്പെടുന്നയാളാണ് പിടിയിലായ പ്രതി.

പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലഹരിവസ്തുക്കൾ നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരന്തരം പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ സ്വന്തം വസതിയിലും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലും വെച്ച് പലതവണ അതിക്രമം തുടരുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെ ഇയാൾ പ്രദേശത്തുനിന്ന് മുങ്ങുകയായിരുന്നു.

പ്രതി രഹസ്യമായി നാട്ടിൽ തിരിച്ചെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Story Summary: The Thamarassery police have arrested a 23-year-old youth from Koodathayi in connection with the sexual assault of a minor girl. The accused, who went into hiding after the victim became pregnant, was apprehended upon his return home and has been remanded in judicial custody.

WhatsApp Channel Banner

Latest updates

നഴ്‌സറി വിദ്യാർത്ഥിയുടെ രഹസ്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളിച്ചു: അധ്യാപികയ്ക്കും...

വാരണാസി: ശുചിമുറിയിൽ പോകാൻ അനുവാദം ചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് മൂത്രമൊഴിച്ച അഞ്ചുവയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിയുടെ രഹസ്യഭാഗത്ത് ചൂടാക്കിയ കത്തികൊണ്ട് പൊള്ളിച്ചതായി പരാതി. ഉത്തർപ്രദേശിലെ വാരണാസി പാണ്ഡേപൂർ പ്രദേശത്തെ സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം...

‘രാജ്യത്തെ പരീക്ഷകൾ സംരക്ഷിക്കുന്നതിൽ BJP പരാജയപ്പെട്ടെന്നതിൻ്റെ തെളിവാണ് ഈ...

ന്യൂഡൽഹി: പൊതുപരീക്ഷാ ഭേദഗതി ബില്ലിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് (TMC). തൃണമൂൽ കോൺഗ്രസ് ബില്ലിനെയും അതിലെ ഭേദഗതികളെയും പിന്തുണയ്ക്കുന്നതായി ടി.എം.സി എം.പി അഭിഷേക് ബാനർജി ലോക്‌സഭയെ അറിയിച്ചു. സഭയിൽ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങൾ...

‘മാധവ് എനിക്ക് സഹോദരനെപ്പോലെ; അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്,...

കൊച്ചി: 'അങ്കം അട്ടഹാസം' സിനിമയെ ചുറ്റിപ്പറ്റി യൂട്യൂബർ അശ്വന്ത് കോക്കും നിർമാതാവ് അനിൽകുമാറും തമ്മിൽ ഉണ്ടായ വിവാദത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. മാധവ് സുരേഷിനും അശ്വന്ത് കോക്കിനും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അശ്വന്ത്...

‘ക്ഷേത്ര സംഭാവനകൾ സംരക്ഷിക്കാൻ കഴിയാത്തവരാണോ പരീക്ഷാ ചോർച്ച തടയുന്നത്?:...

ന്യൂഡൽഹി: പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടക്കുന്ന ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ തട്ടിപ്പ് വിവാദവും വിദ്യാർത്ഥി പ്രക്ഷോഭത്തിന്...

കോമൺവെൽത്ത് ഗെയിംസ്: ആറാം ദിനത്തിൽ ഇന്ത്യക്ക് കൂടുതൽ മെഡൽ...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026-ന്റെ ആറാം ദിനത്തിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യൻ സംഘം ഒരുങ്ങുന്നു. ബോക്സിങ്, അത്‌ലറ്റിക്സ്, നീന്തൽ, ഭാരോദ്വഹനം എന്നിവയിൽ ഇന്ത്യക്ക് ഇന്ന് മികച്ച പ്രതീക്ഷകളാണുള്ളത് (CWG 2026 India)....

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...