HomeCrimeനെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ കവർച്ച: 25 പവൻ സ്വർണം അപഹരിച്ചു; സിസിടിവിയും...

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ കവർച്ച: 25 പവൻ സ്വർണം അപഹരിച്ചു; സിസിടിവിയും തകർത്തു | Robbery

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ സ്വർണം കവർന്നു. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിനോദയാത്രയ്ക്ക് പോയ സമയം നോക്കിയായിരുന്നു കവർച്ച.(Robbery at house in Nedumangad, gold stolen; CCTV also destroyed)

അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. അകത്തു കയറി നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.

മോഷ്ടാക്കൾ വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയത്. വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Clickable Info Box