പീഡനത്തിനിരയായ പെൺകുട്ടി പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി
Nov 21, 2023, 20:58 IST

ബംഗളൂരു: പീഡനക്കേസിലെ പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രതിക്കെതിരായ പോക്‌സോ കേസ് കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ് ഹേമന്ത് ചന്ദൻഗൗണ്ടറാണ് കേസ് റദ്ദാക്കിയത്. പോക്‌സോ കേസിൽ പ്രതിയായയാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി ഇരയായ പെൺകുട്ടി അറിയിച്ചു. പ്രതിക്കെതിരെ നിയമ നടപടിതക്രമങ്ങൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് പെൺകുട്ടിയും പിതാവും കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. അതോടെയാണ് കോടതി കേസ് റദ്ധാക്കിയത്.