

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ 10 മാസങ്ങൾക്ക് മുൻപ് കാണാതായ 45-കാരിയായ രേഷ്മയുടെ അസ്ഥികൂടം പോലീസ് കണ്ടെടുത്തു (Kanpur murder case). ടിക്കവാപൂർ ഗ്രാമത്തിലെ ഒരു ടവറിന് സമീപം ഏഴടി ആഴത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. രേഷ്മയുടെ അയൽവാസിയും കാമുകനുമായ ഗോരേലാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്.
രേഷ്മയുടെ ഭർത്താവ് മൂന്ന് വർഷം മുൻപ് മരിച്ചിരുന്നു. ഏഴ് കുട്ടികളുടെ അമ്മയായ രേഷ്മ ഭർത്താവിന്റെ മരണശേഷം ഗോരേലാലുമായി ബന്ധത്തിലാവുകയും കുട്ടികളെ ഉപേക്ഷിച്ച് അയാൾക്കൊപ്പം താമസിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ഇരുവരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഗോരേലാൽ രേഷ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ച ശേഷം, ആരും കാണാതെ ഗ്രാമത്തിലെ വിജനമായ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു.
രേഷ്മയുടെ മകൻ ബബ്ലു നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അമ്മയെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ "അവൾ ഇനി ഒരിക്കലും തിരിച്ചുവരില്ല" എന്ന ഗോരേലാലിന്റെ മറുപടി മകനിൽ സംശയമുണ്ടാക്കി. തുടർന്ന് പോലീസ് ഗോരേലാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുഴിയിൽ നിന്ന് കണ്ടെടുത്ത അസ്ഥികൂടം രേഷ്മയുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഉപയോഗിച്ച് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥികൂടം ഇപ്പോൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
Uttar Pradesh police have unearthed the skeleton of 45-year-old Reshma, who was murdered and buried 10 months ago by her lover, Gorelal, in Kanpur. The chilling crime came to light after Reshma's son filed a missing persons report when Gorelal repeatedly told him his mother would "never return." During interrogation, Gorelal confessed to strangling Reshma after a domestic dispute in April 2024 and burying her seven feet deep near a village tower to conceal the body.