Times Kerala

കോയമ്പത്തൂരിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ: അറസ്റ്റിലായത് 1500 പവൻ കവർന്ന ‘റോഡ്മാൻ‘ 

 
മൂർത്തി
കോയമ്പത്തൂർ: കുപ്രസിദ്ധ മോഷ്ടാവ് മൂർത്തിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി. ഇയാൾക്കൊപ്പം ഹൈക്കോടതി അഭിഭാഷകയായ ഭാര്യ പ്രിയയും അറസ്റ്റിലായി. തേനി സ്വദേശിയാണ് മൂർത്തി. തമിഴ്നാട് പോലീസ് അറിയിച്ചത് ഇവരിൽ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിൻ്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായാണ്. 4 വർഷത്തിനിടെ ഇയാൾ 68 വീടുകളിൽ നിന്നായി കവർന്നത് 1500 പവൻ സ്വർണവും 1.76 കോടി രൂപയുമാണ്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിൽ മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. മോഷണത്തിന് ശേഷം ഇയാൾ യാത്ര ചെയ്തിരുന്നത് ബസുകളിലാണ്. അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത് പണം കൈകാര്യം ചെയ്തിരുന്നത് ഭാര്യ പ്രിയയാണെന്നാണ്. രാജപാളയത്ത് 4 കോടിയുടെ മില്ലാണ് മോഷ്ടിച്ച പണം ഉപയോഗിച്ച് ഇയാൾ വാങ്ങുകയുണ്ടായത്. 

Related Topics

Share this story