എരഞ്ഞോളിയിൽ കോൺഗ്രസ് ക്ലബ്ബ് തകർത്തു: ഗാന്ധി ചിത്രം വലിച്ചെറിഞ്ഞ നിലയിൽ | Congress

പോലീസിൽ പരാതി നൽകിയിട്ടുണ്ട്
എരഞ്ഞോളിയിൽ കോൺഗ്രസ് ക്ലബ്ബ് തകർത്തു: ഗാന്ധി ചിത്രം വലിച്ചെറിഞ്ഞ നിലയിൽ | Congress
Updated on

കണ്ണൂർ: എരഞ്ഞോളി മഠത്തുംഭാഗത്തെ പ്രിയദർശിനി ക്ലബ്ബിന് നേരെ ആക്രമണം. അർദ്ധരാത്രിയിലാണ് ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്.(Congress club vandalized in Kannur, Gandhi portrait thrown away)

ക്ലബ്ബിനുള്ളിലുണ്ടായിരുന്ന കസേരകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ അക്രമികൾ തകർത്തു. ചുമരിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സി.പി.എം ശക്തികേന്ദ്രമായ മഠത്തുംഭാഗം വാർഡിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചിരുന്നു. ഈ പരാജയത്തിലുള്ള വിദ്വേഷമാണ് സി.പി.എം പ്രവർത്തകരെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

എന്നാൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സി.പി.എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com