കാനഡയിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരണം ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾക്കൊപ്പം എത്തിയപ്പോൾ | Canada Malayali Death

Canada Malayali Death
Updated on

മോങ്ടൺ: കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും മകൻ വർക്കി (23) ആണ് മരിച്ചത്. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കളോടൊപ്പം ന്യൂ ബ്രൺസ്‌വിക്കിലെ മോങ്ടണിൽ എത്തിയതായിരുന്നു വർക്കി. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴ ഒളമറ്റം നെറ്റടിയിൽ കുടുംബാംഗമാണ് മാതാവ് ബിന്ദു.

അപ്രതീക്ഷിതമായുണ്ടായ വർക്കിയുടെ വേർപാട് കാനഡയിലെ മലയാളി സമൂഹത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നിയമനടപടികൾ കാനഡയിലെ മലയാളി അസോസിയേഷനുകളുടെ സഹായത്തോടെ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൊടുപുഴയിലെ വീട്ടിലെത്തിക്കും.

Related Stories

No stories found.
Times Kerala
timeskerala.com