Times Kerala

മാന്നാർ കല കൊലപാതകം; പ്രതികളെ കോടതിൽ ഹാജരാക്കി

 
 മാന്നാർ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്, കൂട്ടുപ്രതികൾ അറിയാതെ അനിൽകുമാർ മൃതദേഹം മാറ്റിയോ എന്ന് സംശയം; ദുരൂഹത തുടരുന്നു 

മാന്നാറിൽ കലയുടെ കൊലപാതകമായ് ബന്ധപ്പെട്ട് ആറു ദിവസത്തെ കസ്റ്റഡി കാലാവധിയിൽ കഴിഞ്ഞ പ്രതികളെ കോടതിൽ ഹാജരാക്കി. ഈ കേസുമായി ബന്ധപ്പെട്ട്  3 പ്രതികളാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവയിലുള്ള ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ കലയുടെ ആൺ സുഹൃത്തിനെ അറിയാമെന്നും അവർ രണ്ടുപേരും ഓട്ടോയിൽ സഞ്ചരിച്ചതായും മൊഴി നൽകിയിട്ടുണ്ട്.

14 വർഷം മുൻപ് നടന്ന കൊലപാതകത്തെക്കുറിച്ച് മാന്നാറിലെ പ്രദേശവാസികൾക്ക് എല്ലാം അറിയാം എന്നാണ് നിലവിൽ പുറത്തുവരുന്ന വാർത്തകൾ. എന്നാൽ എന്തുകൊണ്ട് ഇത് പൊലീസിനെ അറിയിച്ചില്ല എന്ന ചോദ്യം ഇപ്പോൾ വരുന്നുണ്ട്.

Related Topics

Share this story