ആര്യങ്കാവിൽ വൻ കഞ്ചാവ് വേട്ട; കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ | Ganja Seized

ആര്യങ്കാവിൽ വൻ കഞ്ചാവ് വേട്ട; കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ | Ganja Seized
Updated on

കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. കുളത്തൂപ്പുഴ അമ്പത് ഏക്കർ സ്വദേശികളായ റിഥിൻ (22), അൻസിൽ (24) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന KL 15 A 2011 നമ്പറിലുള്ള കെ.എസ്.ആർ.ടി.സി ബസിലാണ് യുവാക്കൾ ലഹരിമരുന്ന് കടത്തിയത്. തമിഴ്‌നാട്ടിൽ നിന്നും വലിയ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്.

എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാലിനൊപ്പം പ്രിവന്റീവ് ഓഫീസർ എവേഴ്‌സ്സൻ ലാസർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ നഹാസ്, ബിജോയ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിക്കടത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com