Times Kerala

ചെറുതുരുത്തിയിൽ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ: സ്വകാര്യ ഭാഗത്ത് മരവടി കുത്തിക്കയറ്റി

 
crime
തൃശൂര്‍: ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ  കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയാണ് കൊല നടത്തിയത്. അറസ്റ്റിലായത് യുവതിയുടെ ഭർത്താവ് തമിഴ് സെല്‍വനാണ്. ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായത്. സെല്‍വിയുടെ മരണം അതിക്രൂര കൊലപാതകമാണെന്ന് തെളിഞ്ഞത് പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നതോടെയാണ്. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഭർത്താവ് സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്നത് പുലര്‍ച്ചെ രണ്ടിനും ആറിനുമിടയിലായിരുന്നു. സ്റ്റേഷനിലെത്തി ഭാര്യ മരിച്ചു കിടക്കുന്നതായി അറിയിച്ചതും ഇയാൾ തന്നെയാണ്. ചെറുതുരുത്തി പാലത്തിനു കീഴിൽ നിന്നും മൃതദേഹം വെയിറ്റിങ് ഷെഡിലേക്ക് വലിച്ചു കൊണ്ടുവന്നിട്ട ശേഷമായിരുന്നു ഇത്.

Related Topics

Share this story