HomeCrimeനിക്ഷേപത്തുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് തീക്കൊളുത്തിയ...

നിക്ഷേപത്തുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് തീക്കൊളുത്തിയ വയോധികൻ മരിച്ചു | Vadakara suicide case

കോഴിക്കോട്: സഹകരണ സംഘത്തിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് സ്വയം പെട്രോളൊഴിച്ച് തീക്കൊളുത്തിയ വയോധികൻ മരണത്തിന് കീഴടങ്ങി (Vadakara suicide case). കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കോൺഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയായിരുന്നു ഇബ്രാഹിം കുട്ടി ആത്മഹത്യാശ്രമം നടത്തിയത്.

സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിലുള്ള കടുത്ത മാനസിക വിഷമത്തെ തുടർന്നാണ് ഇയാൾ പെട്രോളുമായി നേതാവിന്റെ വീട്ടിലെത്തിയത്. അവിടെ വെച്ച് ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക അസ്വാസ്ഥ്യങ്ങളോ അതിജീവന ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോൾ സഹായത്തിനായി സർക്കാർ ഹെൽപ്പ് ലൈനുകളിൽ ബന്ധപ്പെടുക. ദിശ ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പർ: 1056, 0471-2552056).

Story Summary: An elderly man named Ibrahim Kutty from Vadakara, Kozhikode, died after setting himself on fire over unpaid deposit money. The tragic incident took place at the residence of a Congress leader who serves as a director of the Kadathanad Labor Service Society.

WhatsApp Channel Banner

Latest updates

മുത്തങ്ങ കേസിൽ 23 വർഷത്തിനു ശേഷം ചരിത്രവിധി: M...

വയനാട്: കേരള രാഷ്ട്രീയ ചരിത്രത്തെ ഉലച്ച മുത്തങ്ങ ആദിവാസി സമരത്തിനിടെ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം സുപ്രധാന വിധി പ്രഖ്യാപിച്ച് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ...

ഷെഹ്സാദ് പൂനാവാല BJP വിടുന്നു?: X ബയോ തിരുത്തി;...

ന്യൂഡൽഹി: ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നും പാർട്ടി വിടുന്നുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ തന്റെ പ്രൊഫൈൽ ബയോയിൽ നിന്ന് 'ബി.ജെ.പി ദേശീയ വക്താവ്'...

ഇറാഖിൽ നിന്ന് സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം; ഇറാന്റെ...

റിയാദ്: യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ഇറാഖിലെ സായുധസംഘങ്ങളുമായി ചേർന്ന് ഇറാഖ് ഭൂപ്രദേശത്ത് നിന്ന് സൗദി അറേബ്യക്കെതിരെ ആക്രമണം നടത്തിയതായി റിപ്പോർട്ട് (Houthis attack Saudi Arabia from Iraq). സൗദി...

സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ചു: CCTVയിൽ റെയിൻകോട്ട്...

തൃശ്ശൂർ: സംവിധായകൻ വിജീഷ് മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് അജ്ഞാതസംഘം കത്തിച്ചു. പുലർച്ചെ ഒന്നരയോടെ ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലുള്ള വിജീഷിന്റെ വീട്ടുപറമ്പിലാണ് സംഭവം.(Director Vijeesh Mani Jeep Burnt, Chavakkad Police...

യുക്രൈൻ തുറമുഖത്തിന് സമീപം ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികൻ...

പ്രയാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിയായ യുവ ഇന്ത്യൻ നാവികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. പ്രയാഗ്‌രാജിലെ നിബി കല ഗ്രാമവാസിയായ 22-കാരൻ രാംചന്ദ്ര...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...