HomeNationalAIADMKയിൽ നാടകീയ രംഗങ്ങൾ: 3 വിമത MLAമാർ രാജിവെച്ചു; EPS ക്യാമ്പിലേക്ക്...

AIADMKയിൽ നാടകീയ രംഗങ്ങൾ: 3 വിമത MLAമാർ രാജിവെച്ചു; EPS ക്യാമ്പിലേക്ക് 5 പേർ തിരിച്ചെത്തി | Three AIADMK MLAs Resign

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ അണ്ണാഡിഎംകെയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. എടപ്പാടി പളനിസ്വാമി നേതൃത്വം നൽകുന്ന പാർട്ടിയിലെ വിമത വിഭാഗത്തിൽപ്പെട്ട മൂന്ന് മുൻനിര എം.എ.എമാർ തങ്ങളുടെ നിയമസഭാംഗത്വം രാജിവെച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ചു.(Three AIADMK MLAs Resign And Join CM Vijays TVK Five Return To EPS Camp)

മരഗതം കുമാരവേൽ, ജയകുമാർ, സത്യഭാമ എന്നിവരാണ് തങ്ങളുടെ രാജിപ്പത്രിക തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് സമർപ്പിച്ചത്. മുതിർന്ന നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ 25 അണ്ണാഡിഎംകെ എം.എൽ.എമാർ വിജയുടെ ടി.വി.കെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടാഴ്ച തികയുന്നതിനിടയിലാണ് ഈ പുതിയ രാഷ്ട്രീയ നീക്കം. രാജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെ മൂവരും ടി.വി.കെ മന്ത്രി ആദവ് അർജുനയുമായി അദ്ദേഹത്തിന്റെ ചേംബറിൽ കൂടിക്കാഴ്ച നടത്തി.

പാർട്ടി വിപ്പ് ലംഘിച്ച് മെയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്ത 25 വിമതരിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ രാജിവെച്ച മൂന്ന് പേരും. അണ്ണാഡിഎംകെയുടെ പരമ്പരാഗത കോട്ടകളിൽ നിന്നുള്ള ജനപ്രതിനിധികളുടെ രാജി പാർട്ടിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മരഗതം കുമാരവേൽ ചെന്നൈയ്ക്ക് സമീപമുള്ള മധുരാന്തകം മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ്. പി. സത്യഭാമ പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെയുടെ ശക്തമായ കോട്ടയായ ധാരാപുരം മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയും, എസ്. ജയകുമാർ കൊങ്കു മേഖലയിലെ തന്നെ പെരുന്തുറൈ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയുമാണ്.

അതേസമയം, പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനിടയിൽ എടപ്പാടി പളനിസ്വാമിക്ക് ആശ്വാസമായി അഞ്ച് എം.എൽ.എമാർ മാതൃസംഘടനയിലേക്ക് തിരിച്ചെത്തി. സി.വി. ഷൺമുഖം – എസ്.പി. വേലുമണി ക്യാമ്പിൽ ഉറച്ചുനിന്നിരുന്ന അഞ്ച് പേരാണ് വിമത നീക്കം ഉപേക്ഷിച്ച് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് വീണ്ടും ആഭിമുഖ്യം പ്രഖ്യാപിച്ചത്. ആർക്കോട്ട് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ എസ്.എം. സുകുമാർ ഉൾപ്പെടെയുള്ളവരാണ് ഇ.പി.എസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയത്. അഞ്ച് പേർ തിരിച്ചെത്തിയതോടെ നിയമസഭയിൽ പളനിസ്വാമിയെ പിന്തുണയ്ക്കുന്ന ഔദ്യോഗിക അണ്ണാഡിഎംകെ എം.എൽ.എമാരുടെ എണ്ണം 27 ആയി ഉയർന്നു. മൂന്ന് പേരുടെ രാജിയും അഞ്ച് പേരുടെ മടങ്ങിവരവും കൂടിയായപ്പോൾ, വിജയ് സർക്കാരിനെ പിന്തുണച്ചിരുന്ന സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ ബലം 25-ൽ നിന്നും വെറും 17 ആയി ചുരുങ്ങി.

Story Summary

In a blow to the AIADMK, three rebel MLAs—Maragatham Kumaravel, Jayakumar, and Sathyabama—resigned from the Tamil Nadu Assembly and joined CM Vijay’s TVK party. Meanwhile, five other rebel MLAs returned to Edappadi Palaniswami’s camp, boosting his strength to 27, while reducing the strength of the rebel faction led by CV Shanmugam to 17.

WhatsApp Channel Banner

Latest updates

‘ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമങ്ങളിൽ കുടുങ്ങാതിരിക്കാൻ’; നീറ്റ്...

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമർപ്പിച്ച രാജിക്കത്തിന്റെ പൂർണരൂപം പുറത്ത് (Dharmendra Pradhan Resignation). വിദ്യാർത്ഥികളുടെ ഭാവി ദീർഘകാല നിയമ...

‘വിദ്യാർഥികളുടെ ശബ്ദം വിജയിച്ചു’; ധർമേന്ദ്ര പ്രധാൻ്റെ രാജി ചരിത്രനിമിഷമെന്ന്...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തിയ സമരം വിജയിച്ചതിന്റെ തെളിവാണ്...

“ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടണം?”; നാവികർക്ക് നേരെയുള്ള ആക്രമണങ്ങളിൽ...

ന്യൂഡൽഹി: ഇന്ത്യൻ നാവികർ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ കേന്ദ്ര സർക്കാർ ശക്തമായ പ്രതികരണം നടത്താത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (Forward Seamen Union Of India Protest). ഇനിയും...

ഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി;...

തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിലെ പൊലീസ് പദ്ധതിയായിരുന്ന ‘പുണ്യം പൂങ്കാവനം’ സംബന്ധിച്ച് അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന...

NEET ചോദ്യപേപ്പർ ചോർച്ച മുതൽ ധർമേന്ദ്ര പ്രധാൻ്റെ രാജി...

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധം ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയിലേക്ക് എത്തി. കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിലുള്ള സമരം, സോനം...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....