HomeCrimeഅമ്മയെ കാറിടിപ്പിച്ചു കൊന്നു: സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരിയായ മകൾ...

അമ്മയെ കാറിടിപ്പിച്ചു കൊന്നു: സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരിയായ മകൾ ചെയ്ത ക്രൂരത! | Jaipur Daughter Kills Mother

ജയ്‌പൂർ: സ്വത്ത് കൈക്കലാക്കാനും ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി സ്വന്തമാക്കാനും വേണ്ടി സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൾ രാജസ്ഥാനിൽ പിടിയിൽ. ജയ്‌പൂർ സ്വദേശിനിയായ ആയുഷി (23) ആണ് ബന്ധുക്കളുമായി ചേർന്ന് അമ്മ നീരജ് ശർമ്മയെ (45) ആസൂത്രിതമായി വധിച്ചത്. കൊലപാതകം റോഡപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഇവരുടെ ശ്രമം. കേസിൽ ആയുഷിയുടെ അമ്മാവനും കസിനും ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.(Jaipur Daughter Kills Mother, Jaipur Woman Arrested For Killing Mother For Government Job And Property)

കഴിഞ്ഞ ജൂലൈ 3-നാണ് പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിനിയായ നീരജ് ശർമ്മ അമിതവേഗതയിലെത്തിയ സ്കോർപിയോ കാറിടിച്ച് മരിക്കുന്നത്. തുടക്കത്തിൽ ഇതൊരു സാധാരണ റോഡപകടമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് നീരജിന്റെ സഹോദരൻ രാകേഷ് പോലീസിൽ പരാതി നൽകുകയും മരുമകൾ ആയുഷിക്കും മറ്റ് ചിലർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുവന്നത്.

ഒരു വർഷം മുൻപ് ഭർത്താവ് വിജയ് കുമാർ ശർമ്മ മരിച്ചതിനെ തുടർന്ന് നീരജിന് കോടതിയിൽ എൽഡിസി ക്ലർക്കായി ആശ്രിത നിയമനം ലഭിച്ചിരുന്നു. എന്നാൽ ഈ ജോലി തനിക്ക് വേണമെന്ന് ആയുഷി വാശിപിടിച്ചിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രഞ്ജിത ശർമ്മ പറഞ്ഞു. പിതാവിന്റെ മരണശേഷം ജോലി തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ അത് നിരസിച്ചതും ജോലിയിൽ പ്രവേശിച്ചതും കുടുംബത്തിൽ കടുത്ത തർക്കങ്ങൾക്ക് കാരണമായി. ഇതോടെ അമ്മയെ ഇല്ലാതാക്കിയാൽ ജോലി ലഭിക്കുമെന്നും കുടുംബസ്വത്ത് സ്വന്തമാക്കാമെന്നും ആയുഷി കണക്കുകൂട്ടി. ഇതിനായി അമ്മാവന്റെയും കസിന്റെയും സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ വാടകയ്ക്കെടുത്ത് അമ്മയെ വണ്ടിയിടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Story Summary

A 23-year-old woman named Ayushi was arrested in Jaipur for conspiring with her relatives to murder her 45-year-old mother by staging a hit-and-run accident. Investigation revealed that the daughter hired assailants to kill her mother to claim the victim’s government job on compassionate grounds and inherit the family property.

Clickable Info Box