ജയ്‌പൂർ: സ്വത്ത് കൈക്കലാക്കാനും ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി സ്വന്തമാക്കാനും വേണ്ടി സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൾ രാജസ്ഥാനിൽ പിടിയിൽ. ജയ്‌പൂർ സ്വദേശിനിയായ ആയുഷി (23) ആണ് ബന്ധുക്കളുമായി ചേർന്ന് അമ്മ നീരജ് ശർമ്മയെ (45) ആസൂത്രിതമായി വധിച്ചത്. കൊലപാതകം റോഡപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഇവരുടെ ശ്രമം. കേസിൽ ആയുഷിയുടെ അമ്മാവനും കസിനും...
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ നാല് കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായവർ നടത്തിയ നാടകങ്ങൾ പോലീസിനെപ്പോലും അമ്പരപ്പിച്ചു. തന്റെ ഭർത്താവും കുടുംബാംഗങ്ങളും മരിച്ചതറിഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കുകയും ബോധരഹിതയായി വീഴുകയും ചെയ്ത ഭാര്യ സുനിത ചൗധരിയാണ് കേസിലെ മുഖ്യ സൂത്രധാരയെന്ന് പോലീസ് കണ്ടെത്തി.(Rajasthan Ajmer Family Murder Case Fake Grief Drama)
ശ്രീരാംപുര ഗ്രാമത്തിന്...
ജോധ്പൂർ: കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയായി മൂത്ത സഹോദരി ജീവനൊടുക്കിയതിന് പിന്നാലെ, പോലീസിൽ നിന്ന് നീതി ലഭിക്കാത്തതിൽ മനംനൊന്ത് ഇളയ സഹോദരിയും ജീവനൊടുക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമാണ് രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന ആരോപണത്തോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥ...
ന്യൂഡൽഹി: ഡൽഹിയിൽ 22 വയസ്സുകാരിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ (19) ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് (Delhi IRS officer daughter murder). ഡൽഹിയിലെ അരുംകൊലയ്ക്ക് തലേദിവസം രാജസ്ഥാനിലെ ആൽവാറിൽ വെച്ച് മറ്റൊരു സ്ത്രീയെയും ഇയാൾ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ആൽവാറിലെ പീഡനത്തിന് ശേഷം ഡൽഹിയിലേക്ക് ആൽവാറിൽ...
ജയ്പുർ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു (Wife arrested for husband's murder). കഴിഞ്ഞ മാസം 30-ന് നടന്ന സംഭവം വാഹനാപകടമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശ്രീ ഗംഗാനഗർ സ്വദേശി ആശിഷാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ നടക്കാൻ പോകുന്നതിനിടെ തങ്ങളെ...
ചെന്നൈ: നടി അനുപമ പരമേശ്വരനും തമിഴ് നടൻ ധ്രുവ് വിക്രമും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...