പത്തനംതിട്ടയിൽ കളിപ്പാട്ട കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന: യുവാവിനെതിരെ കേസ്

പത്തനംതിട്ട: ത്തനംതിട്ട വലഞ്ചുഴിയിൽ 2.450 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കളിപ്പാട്ട കച്ചവടം നടത്തുന്ന യുവാവ് താമസിക്കുന്ന വാടകവീട്ടിൽനിന്നാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത് . സംഭവത്തിൽ വലഞ്ചുഴി സ്വദേശി തൈക്കൂട്ടത്തിൽ നസീബിനെതിരെ (30) എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.

തിങ്കളാഴ്ച രാത്രി 8.30-ന് പത്തനംതിട്ട എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് മൂന്ന് പൊതികളിലായി കഞ്ചാവ് കിട്ടിയത്. നസീബിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. ഉത്സവപ്പറമ്പുകളിൽ കളിപ്പാട്ട കച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയത്.