തൃശ്ശൂർ: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ദേശീയപാതയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(KSRTC Bus Accident In Puthukkad Thrissur Woman Killed)
ഡ്രൈവർക്ക് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടത്തിന് കാരണമായത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നു.യന്ത്രണം നഷ്ടപ്പെട്ട ബസ് വഴിയാത്രക്കാരിയായ ബിന്ദുവിനെ ഇടിച്ച ശേഷം ദേശീയപാതയോരത്തുള്ള കടയിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു.
Story Summary
A 49-year-old woman identified as Bindu was killed in Puthukkad, Thrissur, after being hit by a KSRTC bus. The accident occurred around 7 AM today when the driver collapsed at the wheel due to a sudden health issue, causing the bus to lose control and crash into a shop along the national highway.


