കൊല്ലം: ശാസ്താംകോട്ട റോഡിൽ മാരാരിത്തോട്ടത്തിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികൻ മരിച്ചു (Kollam road accident). തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മകൾ ശരണ്യ (27) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ...
തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെ 6:30-ഓടെയാണ് സംഭവം. അപ്രതീക്ഷിതമായി ബസ് കടയിലേക്ക് പാഞ്ഞുകയറിയതോടെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.( KSRTC bus crashes into shop in Pappanamcode Thiruvananthapuram leaving three injured)
ബസിന്റെ ഡ്രൈവർ, കണ്ടക്ടർ, ലോട്ടറി വിൽപ്പനക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ...
തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദരുണാന്ത്യം. കല്ലറ സ്വദേശി അനീഷിന്റെ മകൾ ത്രയാനന്ദയാണ് മരിച്ചത് (Thiruvananthapuram Ponmudi road accident). തിരുവനന്തപുരം-പൊൻമുടി റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെ ഒമ്പത് യാത്രക്കാരാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം...
പത്തനംതിട്ട: ദേവികുളം മുൻ എം.എ.ൽ.എ എ.കെ. മണി സഞ്ചരിച്ച വാഹനം പത്തനംതിട്ട കോന്നിയിൽ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.വാഹനം റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.(AK Mani MLA Accident, Former Devikulam MLA AK Mani Vehicle Accident Near Konni Pathanamthitta Four Injured)
അപകടത്തിൽ എ.കെ. മണിക്ക് പുറമെ മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കുതിരപ്പന്തി ഭാഗത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു (Alappuzha bypass road accident). മുഹമ്മ സ്വദേശി മുഹമ്മദ് ഷാഫി ആണ് മരിച്ചത്. കാറും ബൈക്കും തമ്മിൽ അതിശക്തമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇടിയുടെ കടുത്ത ആഘാതത്തിൽ മുഹമ്മദ് ഷാഫി ബൈപ്പാസ് മേൽപ്പാലത്തിൽ നിന്നും താഴെയുള്ള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി...
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പന്തീരങ്കാവ് സ്വദേശികളായ അമ്മയും മകളും മരിച്ചു (Thamarassery accident). പന്തീരങ്കാവ് സ്വദേശി ഫാത്തിമ (65), മകൾ റൂബീന (38) എന്നിവരാണ് മരിച്ചത്.
അമ്പായത്തോടിന് സമീപം വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ മരത്തിലേക്ക് ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും...
മുംബൈ: ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ഗൾഫ് സമുദ്രമേഖലയിലൂടെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്...