കരുമാല്ലൂർ: പറവൂരിന് സമീപം കരുമാല്ലൂരിലെ കടയിൽ നിന്നും വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ചോക്ലേറ്റ് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തി (Karumalloor chocolate worm news). കാലവധി കഴിയാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ള ‘ഡയറി മിൽക്ക് ക്രിസ്പലോ’ എന്ന ചോക്ലേറ്റിലാണ് ജീവനുള്ള പുഴുവിനെയും പുഴുവിന്റെ കൂടും കണ്ടെത്തിയത്. 40 രൂപ വിലയുള്ള ചോക്ലേറ്റ് പാക്കറ്റാണിത്.
2027 ജനുവരി 12 വരെ കാലാവധിയുണ്ടെന്ന് (Expiry Date) കവറിൽ കൃത്യമായി രേഖപ്പെടുത്തിയ പാക്കറ്റിലാണ് ഈ ദുരവസ്ഥ. കരുമാല്ലൂർ സ്വദേശിയായ അഭിലാഷിനായി സഹോദരി സമീപത്തെ കടയിൽ നിന്ന് വാങ്ങി നൽകിയതായിരുന്നു ചോക്ലേറ്റ്. കഴിക്കാനായി പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ പുഴുവും പുഴുവിന്റെ കൂടും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിന് പിന്നാലെ, ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെ ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും (Food Safety Department) പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിലും പരാതി നൽകിയതായി അഭിലാഷ് വ്യക്തമാക്കി.
Story Summary: A live worm and a nest were found inside an unexpired Dairy Milk Crispello chocolate bought from a local shop in Karumalloor near Paravur, Ernakulam. The affected buyer, Abhilash, lodged a formal complaint with the Food Safety Department and Health Officials.


