തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മഹാരാഷ്ട്രയിലെ പൂനെ പ്രിംപ്രിയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിനോദ് പി. എസ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരണപ്പെട്ടത്.(Malayali Family Die By Suicide In Pune Pimpri Due To Financial Crisis)
പ്രിംപ്രി മോർവാഡിയിലെ ‘കരിഷ്മ ഗ്ലോറി സൊസൈറ്റി’യിലുള്ള വാടക ഫ്ലാറ്റിൽ ഞായറാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. ഫ്ലാറ്റിനുള്ളിൽ കരി കത്തിച്ച് വിഷവാതകം ശ്വസിച്ചും വിഷം ഉള്ളിൽ ചെന്നുമാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത്. ഫ്ലാറ്റിൽ നിന്നും വിനോദിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഈ അടിയന്തര തീരുമാനത്തിന് പിന്നിലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
വിവരം അറിഞ്ഞ ഉടൻ തന്നെ അയൽവാസികളും പ്രദേശവാസികളും ചേർന്ന് മൂവരെയും പ്രിംപ്രിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വിനോദ് മരണപ്പെട്ടിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഭാര്യ സിൽജയും മകൾ പൂർണിമയും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Story Summary
A Malayali family of three, originally from Thiruvananthapuram, died by suicide in their rented apartment in Pimpri, Pune due to severe financial distress. Police recovered a suicide note and have registered a case for further investigation.


