ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും യൂട്യൂബർമാർക്കുമെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്. പ്രതിഷേധത്തിനിടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനും രാജ്യവ്യാപകമായി 180-ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് നിരീക്ഷിച്ചുവരികയാണ്.(CJP Protest influencer accounts under police surveillance)
ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാകും പോലീസിന്റെ തുടർനടപടികൾ. അതേസമയം, ജന്തർ മന്തർ പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച തന്റെ മാതാവിനെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പുറത്തുവിട്ട പുതിയ വീഡിയോയിലൂടെയാണ് ആദ്യമായി അദ്ദേഹം ജന്തർ മന്തർ സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
Story Summary
Delhi Police has placed 180 social media accounts, including several YouTubers and influencers, under surveillance for inciting violence during the CJP protests. Meanwhile, Prime Minister Narendra Modi addressed the abusive remarks made against him and his late mother at Jantar Mantar, stating he forgives the youths.


