ഇടുക്കി: കനത്ത ആശങ്കകൾക്ക് ആശ്വാസമായി ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. നിലവിൽ ഇടവിട്ടു മാത്രമാണ് മഴ പെയ്യുന്നത്. എന്നാൽ മലയോര മേഖലകളിൽ നിന്നും വനത്തിനുള്ളിൽ നിന്നുമുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ നാല് പ്രധാന അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.(Idukki Rain Relieves Inflow Heavy Four Dams Opened)
ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ദ്രുതഗതിയിലാണ് ഉയരുന്നത്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റദിവസം കൊണ്ട് 9 അടി വെള്ളമാണ് വർധിച്ചത്. നിലവിൽ 2339.62 അടിക്ക് മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ 116.7 അടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രികാല യാത്രാ നിരോധനവും ജില്ലയിൽ തുടരുകയാണ്. കുമളി – പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലയ്ക്ക് സമീപം റോഡിലേക്ക് കടപുഴകി വീണ വലിയ മരം മുറിച്ചു നീക്കുന്ന പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ശക്തമായ കാറ്റിൽ ഇടുക്കിയിൽ ഇന്നലെ മാത്രം 14 വീടുകൾ ഭാഗികമായി തകർന്നു. നിലവിൽ ജില്ലയിൽ തുറന്ന 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Story Summary
Although rain intensity has eased in Idukki, four dams—Kallarkutty, Kallar, Pambla, and Malankara—have been opened due to heavy inflow. Restrictions on night travel and tourism remain in place as water levels rise in major reservoirs like Idukki Dam, which saw a 9-foot surge in a single day.


