HomeKeralaഇടുക്കിയിൽ നീരൊഴുക്ക് ശക്തം: 4 അണക്കെട്ടുകൾ തുറന്നു, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 116.7...

ഇടുക്കിയിൽ നീരൊഴുക്ക് ശക്തം: 4 അണക്കെട്ടുകൾ തുറന്നു, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 116.7 അടി | Idukki Rain

ഇടുക്കി: കനത്ത ആശങ്കകൾക്ക് ആശ്വാസമായി ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. നിലവിൽ ഇടവിട്ടു മാത്രമാണ് മഴ പെയ്യുന്നത്. എന്നാൽ മലയോര മേഖലകളിൽ നിന്നും വനത്തിനുള്ളിൽ നിന്നുമുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ നാല് പ്രധാന അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.(Idukki Rain Relieves Inflow Heavy Four Dams Opened)

ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ദ്രുതഗതിയിലാണ് ഉയരുന്നത്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റദിവസം കൊണ്ട് 9 അടി വെള്ളമാണ് വർധിച്ചത്. നിലവിൽ 2339.62 അടിക്ക് മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ 116.7 അടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രികാല യാത്രാ നിരോധനവും ജില്ലയിൽ തുടരുകയാണ്. കുമളി – പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലയ്ക്ക് സമീപം റോഡിലേക്ക് കടപുഴകി വീണ വലിയ മരം മുറിച്ചു നീക്കുന്ന പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ശക്തമായ കാറ്റിൽ ഇടുക്കിയിൽ ഇന്നലെ മാത്രം 14 വീടുകൾ ഭാഗികമായി തകർന്നു. നിലവിൽ ജില്ലയിൽ തുറന്ന 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Story Summary

Although rain intensity has eased in Idukki, four dams—Kallarkutty, Kallar, Pambla, and Malankara—have been opened due to heavy inflow. Restrictions on night travel and tourism remain in place as water levels rise in major reservoirs like Idukki Dam, which saw a 9-foot surge in a single day.

WhatsApp Channel Banner

Latest updates

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ...

കൊച്ചി: കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണ്ണക്കള്ളക്കടത്ത് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് തകർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്ത 14 കേസുകളിൽ നിന്നായി 11 കോടി രൂപയിലധികം വിലമതിക്കുന്ന 8 കിലോ...

‘അഭിജിത് ദിപ്കെയുടെ വിദേശ പഠനത്തിനുള്ള സാമ്പത്തികശേഷി എങ്ങനെ ലഭിച്ചു?’:...

ഛത്രപതി സംഭജിനഗർ: കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെയുടെ വിദേശ പഠനത്തിന് പണം കണ്ടെത്തിയതിലും പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളിലും അന്വേഷണം ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ ആർ.ടി.ഐ (RTI) പ്രവർത്തകൻ അമിത്...

മഹാരാഷ്ട്രയിൽ വിവാദ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ: രാഷ്ട്രപതി...

മുംബൈ: മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള 'മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് 2026' പ്രാബല്യത്തിൽ വന്നു. രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിനെ തുടർന്ന് ജൂലൈ 30-ന് സർക്കാരിന്റെ ഔദ്യോഗിക ഗസറ്റിൽ...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 8 മരണം, 8 പേരെ കാണാതായി:...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിതച്ച നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും പുതിയ കണക്കുകൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടു. മഴക്കെടുതികളിൽ പെട്ട് സംസ്ഥാനത്തൊട്ടാകെ ഇതുവരെ 8 പേർ മരണപ്പെടുകയും 8 പേരെ...

മുതലപ്പൊഴി അപകടം: കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി;...

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ണാന്തുറയിൽ നിന്ന് കണ്ടെത്തിയത്.(Muthalapozhi Boat Accident Missing Fisherman Body Recovered) അപകടം നടന്ന...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....