ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ അസഭ്യപ്രയോഗം നടത്തിയ സംഭവത്തിൽ മാപ്പപേക്ഷയുമായി പെൺകുട്ടി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, തെറ്റ് പറ്റിയതായും രാജ്യം മുഴുവൻ തന്നോട് ക്ഷമിക്കണമെന്നും കൈകൂപ്പി പെൺകുട്ടി അപേക്ഷിക്കുന്നുണ്ട്.(PM Modi Abusive Slogan Controversy, Girl Apologises For the statement)
മറ്റുള്ളവരുടെ സ്വാധീനത്തിൽപ്പെട്ടാണ് അങ്ങനെ സംസാരിച്ചതെന്നും, തന്റെ പ്രായം 15 ആണെന്നും പറഞ്ഞ് വിതുമ്പുന്ന വീഡിയോയാണ് പുറത്തുവന്നത്. നേരത്തെ എഫ്.ഐ.ആറിൽ പെൺകുട്ടിക്ക് 25 വയസ്സുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത ആളാണെന്നും ഇത് ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്നും പെൺകുട്ടി വീഡിയോയിൽ വ്യക്തമാക്കുന്നു.
പെൺകുട്ടിയുടെ മാപ്പപേക്ഷ വീഡിയോ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു സന്ദേശം പങ്കുവെച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടികളോട് ക്ഷമിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. “ജന്തർ മന്ദറിൽ നടന്ന സംഭവം നാടൊട്ടുക്കും കണ്ടതാണ്. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന ചില കുട്ടികൾ കേൾക്കാൻ കൊള്ളാത്ത വാക്കുകൾ ഉപയോഗിച്ചു. എനിക്ക് നേരെ മാത്രമല്ല, എന്റെ പരേതയായ അമ്മയ്ക്ക് നേരെയും അസഭ്യവർഷമുണ്ടായി. എന്നാൽ, കോപവും പ്രതികാരവുമല്ല ഇതിനുള്ള മറുപടി. കുട്ടിക്കാലത്ത് തെറ്റുകൾ സംഭവിക്കാം, അത് തിരുത്താനുള്ള അവസരവും നൽകണം. അവരെ കോടതി കയറ്റി ശിക്ഷിക്കുന്നതിലൂടെയോ വേട്ടയാടുന്നതിലൂടെയോ ഒരു മാറ്റവും വരില്ല. അവരെ ചേർത്തുപിടിച്ച് ശരിയായ പാത കാണിച്ചുകൊടുക്കുകയാണ് നാം ചെയ്യേണ്ടത്. ഞാൻ അവരോട് പൂർണ്ണമായി ക്ഷമിക്കുന്നു,” എന്നും പ്രധാനമന്ത്രി വികാരഭരിതനായി പറഞ്ഞു.
Story Summary
A viral video surfaced showing a girl apologizing for using abusive language against PM Narendra Modi during a student protest. The video emerged shortly after PM Modi posted an Instagram message forgiving the “misguided youngsters” and urging society not to punish them.


