പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികൾ കരകവിഞ്ഞൊഴുകി താഴ്ന്ന ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങി. സ്ഥിതിഗതികൾ നേരിടാൻ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.(Pathanamthitta Rains Police Open 24 Hour Emergency Control Room)
മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് അടിയന്തര സാഹചര്യത്തിലും പോലീസ് സഹായം അഭ്യർത്ഥിക്കുന്നതിനുമായി താഴെ പറയുന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്:
മൊബൈൽ നമ്പറുകൾ: 9497960963 , 9497908045
ലാൻഡ്‌ലൈൻ നമ്പർ: 0468 2222600
ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി കൈകോർത്ത് അടിയന്തര സഹായങ്ങൾ ജനങ്ങളിലേക്ക് ഉടനടി എത്തിക്കാനുള്ള പൂർണ്ണ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Story Summary
With rivers overflowing due to relentless rains in Pathanamthitta, authorities have setup a 24-hour police control room to assist the public. Emergency contact numbers have been released, and rescue operations are fully coordinated with district disaster management authorities.


