HomeWorldആഫ്രിക്കയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ച് അമേരിക്ക; ആരോഗ്യ സമ്മേളനത്തിലെ പിഴവ് വിവാദമായി...

ആഫ്രിക്കയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ച് അമേരിക്ക; ആരോഗ്യ സമ്മേളനത്തിലെ പിഴവ് വിവാദമായി | US Africa map error controversy

റിയോ ഡി ജനീറോ: ആഗോള ആരോഗ്യ സമ്മേളനത്തിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിനെ തുടർന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശദീകരണവുമായി രംഗത്തെത്തി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന AIDS 2026 സമ്മേളനത്തിലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ അവതരിപ്പിച്ച ഭൂപടത്തിൽ നിരവധി രാജ്യങ്ങളുടെ സ്ഥാനങ്ങൾ തെറ്റായി രേഖപ്പെടുത്തിയത്. (US Africa map error controversy)

സമ്മേളനത്തിൽ അമേരിക്കയുടെ ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള അവതരണത്തിനിടെയാണ് തെറ്റായ ആഫ്രിക്കൻ ഭൂപടം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. നൈജീരിയയെ സഹാറ മരുഭൂമിക്ക് സമീപവും, കിഴക്കൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന മൊസാംബിക്കിനെ ഹോൺ ഓഫ് ആഫ്രിക്ക മേഖലയിലും കാണിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റിനെ പോലും ഭൂഖണ്ഡത്തിന്റെ മറുവശത്താണ് ചിത്രീകരിച്ചിരുന്നത്. ഭൂപടത്തിലെ അതിർത്തികളും യഥാർഥ രാജ്യ അതിർത്തികളുമായി പൊരുത്തപ്പെട്ടിരുന്നില്ല. സമ്മേളനത്തിൽ പങ്കെടുത്തവർ ഭൂപടത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.

അമേരിക്കയുടെ പ്രസിഡന്റ് എമർജൻസി പ്ലാൻ ഫോർ എയ്ഡ്സ് റിലീഫ് (PEPFAR) പദ്ധതിയുമായി ബന്ധപ്പെട്ട അവതരണത്തിനിടെയാണ് പിഴവ് സംഭവിച്ചത്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ആരോഗ്യ പ്രതിനിധി ജെഫ് ഗ്രഹാം പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് തെറ്റായ ഭൂപടം പ്രദർശിപ്പിച്ചത്.
റോയിട്ടേഴ്സ് നടത്തിയ പരിശോധനയിൽ ഭൂപടത്തിൽ ഓപ്പൺ ഐ ഉപകരണങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്ന് സൂചിപ്പിക്കുന്ന വാട്ടർമാർക്ക് ഉണ്ടായിരുന്നതായി കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ഓപ്പൺ ഐ അറിയിച്ചു. “അനൗഭാഗ്യകരമായ പിഴവ്” എന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സംഭവത്തെ വിശേഷിപ്പിച്ചത്. പരിപാടിക്ക് തൊട്ടുമുമ്പ് അവതരണ സ്ലൈഡുകൾ വേഗത്തിൽ പരിഷ്‌കരിക്കുന്നതിനിടെ ഒരു ജീവനക്കാരനിൽ നിന്നാണ് പിഴവ് സംഭവിച്ചതെന്നും, ആഫ്രിക്കൻ പങ്കാളികൾ ഉൾപ്പെടെയുള്ളവരിൽ ഉണ്ടായ ആശയക്കുഴപ്പത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും വകുപ്പ് വ്യക്തമാക്കി.

ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എച്ച്‌ഐവി ബാധിതർക്കായി മരുന്നുകളും ചികിത്സാ സഹായവും നൽകുന്ന അമേരിക്കൻ പദ്ധതിയാണ് PEPFAR. എന്നാൽ ട്രംപ് ഭരണകൂടം വിദേശ സഹായങ്ങളിൽ വരുത്തിയ കുറവുകളും ചില ആരോഗ്യ പദ്ധതികളുടെ പുനഃപരിശോധനയും നേരത്തെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Summary: The US State Department apologised after an inaccurate map of Africa showing wrongly labelled countries was displayed during the AIDS 2026 conference in Brazil. The department called it an unfortunate error caused while modifying presentation slides shortly before the event.

WhatsApp Channel Banner

Latest updates

തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയെ സമീപിച്ച്...

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ വൻതോതിൽ...

‘ഒപ്പുവച്ചിട്ട് ഉളുപ്പില്ലാതെ സംസാരിക്കുന്ന ആളോട് രാഷ്ട്രീയം പറയാൻ താല്പര്യമില്ല’:...

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തലിനും അന്തിമ തീരുമാനത്തിനും ശേഷം പ്രതികരിക്കുന്നതിലാണ് കാര്യമെന്ന് അദ്ദേഹം പറഞ്ഞു.(Minister...

ആശ്വാസവാർത്ത: രണ്ട് ടെസ്റ്റുകളും നെഗറ്റീവ് ആയതിനെത്തുടർന്ന് നിപ മുക്തനായി...

കോഴിക്കോട്: നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന രോഗിയുടെ ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി. ഫറോക്ക് സ്വദേശിയായ 43-കാരനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റി.(Nipah patient from...

10 ലക്ഷത്തിൻ്റെ ആഭരണങ്ങൾ കവർന്നത് മനുഷ്യനല്ല, എലി!: CCTV...

തുംകൂരു: ബംഗളൂരുവിന് സമീപമുള്ള തുംകൂരുവിലെ വിശ്വാസ് ജുവലേഴ്‌സിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായ സംഭവത്തിൽ പ്രതിയെ കണ്ട് ഞെട്ടി ജുവലറി അധികൃതരും പൊലീസും. ഡിസ്‌പ്ലേയിൽ വെച്ചിരുന്ന 10 ഡയമണ്ട് മോതിരങ്ങളും 2...

‘എന്നെങ്കിലും ലാലേട്ടന് മടുക്കുമല്ലോ’; അന്ന് ബിഗ് ബോസിന്റെ അവതാരകനാകുമെന്ന്...

കൊച്ചി: മലയാളം ബിഗ് ബോസ് ഷോയെക്കുറിച്ചുള്ള രസകരമായ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. മത്സരാർത്ഥിയായി ബിഗ് ബോസിലേക്ക് പോകുന്നതിൽ താൽപര്യമില്ലെന്നും മോഹൻലാൽ അവതാരക സ്ഥാനത്ത് നിന്ന് മാറുകയാണെങ്കിൽ ആ ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നുമാണ്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...