കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു (West Bengal accident). വ്യാഴാഴ്ച സാഹിബ് ദംഗ മേഖലയിലാണ് ദാരുണ സംഭവം നടന്നത്.
സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു ബൈക്കിൽ നാലുപേരാണ് യാത്ര ചെയ്തിരുന്നത്. അമിതവേഗത്തിൽ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്ന് ബൈക്കിലുണ്ടായിരുന്ന യുവാക്കളുടെ മുകളിലേക്ക് പതിച്ചതാണ് മരണത്തിന് കാരണമായത്. സൗമെൻ ഹൽദാർ, പ്രതാപ് പ്രമാണിക്, അജിത് ബിശ്വാസ്, സബൂജ് ബിശ്വാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകട സ്ഥലത്ത് തന്നെ രണ്ട് പേർ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഒരേ ബൈക്കിൽ നാല് പേർ യാത്ര ചെയ്തതും അമിതവേഗതയും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. വ്യാഴാഴ്ച സാഹിബ് ദംഗ മേഖലയിലാണ് ദാരുണ സംഭവം നടന്നത്.
സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു ബൈക്കിൽ നാലുപേരാണ് യാത്ര ചെയ്തിരുന്നത്. അമിതവേഗത്തിൽ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ മതിൽ തകർന്ന് ബൈക്കിലുണ്ടായിരുന്ന യുവാക്കളുടെ മുകളിലേക്ക് പതിച്ചതാണ് മരണത്തിന് കാരണമായത്. സൗമെൻ ഹൽദാർ, പ്രതാപ് പ്രമാണിക്, അജിത് ബിശ്വാസ്, സബൂജ് ബിശ്വാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകട സ്ഥലത്ത് തന്നെ രണ്ട് പേർ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഒരേ ബൈക്കിൽ നാല് പേർ യാത്ര ചെയ്തതും അമിതവേഗതയും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
Four youths were killed in West Bengal’s Nadia district after their motorcycle crashed into a wall and the collapsed structure fell on them. The victims were returning after attending a funeral when the accident occurred.