ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും തകർന്ന അവസ്ഥയിലാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. വ്യാഴാഴ്ച രാജ്യസഭയിൽ സംസാരിക്കവേയാണ് അദ്ദേഹം കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.(Mallikarjun Kharge Slams Education System in Rajya Sabha )
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ പത്ത് ലക്ഷത്തോളം അധ്യാപക തസ്തികകളാണ് നിലവിൽ ഒഴിവുകിടക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവസ്ഥ എന്താണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വയംഭരണാധികാരം തകർത്തുകൊണ്ട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈസ് ചാൻസലർ പദവികളിൽ ആർ.എസ്.എസ് ഭാരവാഹികളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെയും സർവ്വകലാശാലകളുടെയും സ്വയംഭരണാധികാരം പുനഃസ്ഥാപിക്കാത്തപക്ഷം ഇത്തരം പ്രതിസന്ധികൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Story Summary
Speaking in the Rajya Sabha, Leader of the Opposition Mallikarjun Kharge criticized the state of the country’s education system, highlighting that nearly 10 lakh teaching positions remain vacant. He further alleged that RSS functionaries have been appointed as Vice-Chancellors across various educational institutions, compromising their academic independence and autonomy.


