യമുനാനഗർ: ഹരിയാനയിലെ യമുനാനഗറിലെ ജില്ലാ സിവിൽ ആശുപത്രിയിൽ 11 വയസ്സുള്ള പീഡനത്തിനിരയായ പെൺകുട്ടി പെൺകുഞ്ഞിന് ജന്മം നൽകി. നടന്നത് സാധാരണ പ്രസവമാണെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.(Minor Rape Survivor Gives Birth Yamunanagar Haryana POCSO Case)
കുഞ്ഞിനെയും പെൺകുട്ടിയെയും തീവ്ര പരിചരണത്തിൽ നിരീക്ഷിച്ചു വരികയാണെന്നും രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാനാകുമെന്നും യമുനാനഗർ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജനിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ പെൺകുട്ടിയുടെ കുടുംബം സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മേയ് മാസത്തിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സ്കൂളിൽ വെച്ച് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഏഴ് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകുകയായിരുന്നു.
പ്രദേശത്തെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ഡ്രൈവറാണ് സംഭവത്തിലെ പ്രതിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രലോഭിപ്പിച്ച് ഭീഷണിപ്പെടുത്തി 2022 നവംബർ മുതൽ പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
Story Summary
An 11-year-old rape survivor gave birth to a baby girl via normal delivery at the District Civil Hospital in Yamunanagar, Haryana. Hospital officials confirmed both mother and child are stable. The minor’s family has consented to hand over the newborn to the Child Welfare Committee. The accused, a pharma company driver who had been abusing the girl since November 2022, was arrested under the POCSO Act.


