നുഹ്: ഹരിയാനയിലെ നുഹ് ജില്ലയിൽ സർക്കസ് പ്രകടനത്തിനിടെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടുന്ന സാഹസിക പ്രകടനം നടത്തുന്നതിനിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഫരീദാബാദ് ഗൗഞ്ചി ഗ്രാമസ്വദേശിയായ ദീപക് (27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. താരു സബ് ഡിവിഷനിലെ ഖോറി കലൻ ഗ്രാമത്തിൽ നടന്ന സർക്കസ് ഷോയുടെ അവസാന ദിനത്തിലാണ് സംഭവം.(Performer Dies During Live Burial Stunt In Haryana Circus Nuh Incident)
ഒരു ചാക്കിൽ കെട്ടി കുഴിയിലിറക്കിയ ശേഷം 24 മണിക്കൂറിന് ശേഷം പുറത്തെടുക്കുമെന്നാണ് സംഘാടകർ കാണികളെ അറിയിച്ചിരുന്നത്. എന്നാൽ 36 മണിക്കൂറോളമാണ് ദീപക് കുഴിക്കുള്ളിൽ കിടന്നത്. 7,100 രൂപ കാണികളിൽ നിന്ന് പിരിഞ്ഞു കിട്ടിയ ശേഷമേ പുറത്തെടുക്കൂ എന്ന് സംഘാടകർ വാശിപിടിച്ചതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഒടുവിൽ കുഴി തുറന്നപ്പോൾ ദീപക് മരിച്ച നിലയിലായിരുന്നു. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നുഹ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐ.പി.സി 174 പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Story Summary
A 27-year-old circus performer named Deepak died of suspected suffocation during a “live burial” stunt in Khori Kalan village in Haryana’s Nuh district. Delayed rescue due to organizers waiting to collect Rs 7,100 from spectators left him buried for nearly 36 hours instead of the planned 24 hours. Nuh police have registered a case under IPC Section 174 and launched an investigation.


