ബെംഗളൂരു: വിവാഹാലോചനയുമായും ശമ്പള തുകയുമായും ബന്ധപ്പെട്ട കുടുംബ വഴക്കിനെ തുടർന്ന് അസിസ്റ്റന്റ് പ്രൊഫസറായ മകളെ കോളേജിൽ കയറി പിതാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ അധ്യാപികയായ ലക്ഷ്മി ദുർഗ്ഗയ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ പിതാവ് നാഗേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു.(Bengaluru Father Stabs Daughter who is Assistant Professor in College Marriage Dispute)
ജൂലൈ 25-ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മകളെ കാണണമെന്നാവശ്യപ്പെട്ട് കോളേജിലെത്തിയ ക്യാബ് ഡ്രൈവറായ നാഗേന്ദ്രയെ എച്ച്.ഓ.ഡിയുടെ മുറിയിലേക്ക് ജീവനക്കാർ കടത്തിവിട്ടു. ഇവിടെ വെച്ച് ലക്ഷ്മി ദുർഗ്ഗയുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ നാഗേന്ദ്ര കയ്യിൽ കരുതീയ കത്തി ഉപയോഗിച്ച് മകളുടെ വയറ്റിലും നെഞ്ചിലും കഴുത്തിലും ക്രൂരമായി കുത്തുകയായിരുന്നു.
മകളുടെ വിദ്യാഭാസത്തിനായി താൻ വലിയ തുക ചെലവാക്കിയെന്ന് കാട്ടി മകൾക്കായി വന്ന വിവാഹാലോചനയിൽ നാഗേന്ദ്ര 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. കൂടാതെ മകളുടെ പ്രതിമാസ ശമ്പളം തനിക്ക് നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ലക്ഷ്മി ദുർഗ്ഗയും അമ്മയും എതിർത്തതാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ദുർഗ്ഗ നിലവിൽ ചികിത്സയിലാണ്. പ്രതിയെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
Story Summary
A woman Assistant Professor at a private college in Bengaluru was brutally stabbed inside the institution by her father following a financial dispute over her salary and marriage demands. The accused, Nagendra, who had demanded Rs 40 lakh from a prospective groom’s family claiming educational expenses, was arrested shortly after the attack. The victim, Lakshmi Durga, is undergoing medical treatment.


