ഹോക്കി ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ പുതിയ ജേഴ്സി പുറത്തിറക്കി. എന്നാൽ പതിവായി ടീമിന്റെ അടയാളമായി മാറിയിരുന്ന നീല നിറത്തിന് പകരം ഓറഞ്ച് നിറം തെരഞ്ഞെടുത്തത് വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ വിരേൻ രസ്‌ക്വിൻഹ പുതിയ തീരുമാനത്തിനെതിരെ രംഗത്തെത്തി. (India Hockey Team Orange Jersey Controversy)
ഇന്ത്യൻ ഹോക്കി ടീമിന്റെ പാരമ്പര്യവും തിരിച്ചറിയലും എപ്പോഴും നീല ജേഴ്സിയുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയ രസ്‌ക്വിൻഹ, ഹോക്കി ഇന്ത്യയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു. “ഹോക്കി ഇന്ത്യ നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് നിരാശപ്പെടുത്തുന്ന തീരുമാനമാണ്. വർഷങ്ങളോളം ഞാൻ അഭിമാനത്തോടെ ധരിച്ചിരുന്നത് നീല ജേഴ്സിയായിരുന്നു. ആരാധകർ ഇന്ത്യൻ ടീമിനെ നീല നിറത്തിലാണ് കാണാൻ ആഗ്രഹിക്കുന്നത്. ഓറഞ്ച് തിരഞ്ഞെടുക്കാനുള്ള യുക്തി എന്താണ്?” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Presenting the new India jersey! 🇮🇳
Every stitch tells a story. Every pattern, every colour carries India’s pride.
Our teams are ready to once again do the country proud at the FIH Hockey World Cup Belgium & Netherlands 2026.
🎥: Select 2 (SD+HD)+ Khel & JioHotstar
🗓️: August… pic.twitter.com/8GvwbByapq— Hockey India (@TheHockeyIndia) July 27, 2026
അടുത്ത മാസം നടക്കുന്ന എഫ്‌ഐഎച്ച് ഹോക്കി ലോകകപ്പിനായാണ് പുതിയ ജേഴ്സികൾ അവതരിപ്പിച്ചത്. പുരുഷ വിഭാഗം മത്സരം ഓഗസ്റ്റ് 14 മുതൽ 30 വരെ ബെൽജിയത്തിലും നെതർലൻഡ്സിലുമായാണ് നടക്കുക. വനിതാ ലോകകപ്പ് ഓഗസ്റ്റ് 15 മുതൽ 30 വരെയാണ് സംഘടിപ്പിക്കുന്നത്. ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീം പൂൾ ഡിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, പാകിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 1975ൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ ശേഷം ലോകകപ്പ് നേട്ടം ഇന്ത്യക്ക് പിന്നീട് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. 2023ലെ ഭുവനേശ്വർ ലോകകപ്പിൽ ഒമ്പതാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ മികച്ച തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.
തുടർച്ചയായ രണ്ട് ഒളിമ്പിക് വെങ്കല മെഡലുകൾ, ഏഷ്യാ കപ്പ് കിരീടം, രണ്ട് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേട്ടങ്ങൾ എന്നിവയുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ പുരുഷ ടീം ലോകകപ്പിന് ഇറങ്ങുന്നത്. അതേസമയം, വനിതാ ടീം ഓഗസ്റ്റ് 16ന് ചൈനയ്ക്കെതിരെയാണ് ആദ്യ മത്സരം കളിക്കുക. തുടർന്ന് ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനെയും നേരിടും. ടീമിന്റെ തയ്യാറെടുപ്പുകളിൽ ആത്മവിശ്വാസമുണ്ടെന്ന് ക്യാപ്റ്റൻ സലിമ ടെറ്റ വ്യക്തമാക്കി. ലോകകപ്പിൽ മികച്ച പ്രകടനം നടത്തി രാജ്യത്തിന് അഭിമാനമാകുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.
Summary: India Hockey’s decision to replace the traditional blue jersey with orange for the upcoming FIH Hockey World Cups has sparked controversy. Former captain Viren Rasquinha questioned the move, saying blue represents India’s hockey identity and legacy.


