മാനന്തവാടി: വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുത്ത വാർഡുകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്തിലെ 8, 9, 10, 11, 12 എന്നീ അഞ്ച് വാർഡുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ ഇന്ന് അവധി നൽകിയിട്ടുള്ളത്.(Wayanad Rain Holiday Declared For Schools In Five Wards Of Meppadi Panchayat)
ജില്ലാ കളക്ടർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Story Summary
In view of heavy rains in Wayanad, District Collector DR Meghashree declared a holiday for schools in five wards of Meppadi Grama Panchayat today. The educational institutions in wards 8, 9, 10, 11, and 12 will remain closed as a precautionary measure.


