ന്യൂഡൽഹി: എസ്.എഫ്.ഐ ദേശീയ നേതാവായ ഐഷി ഘോഷിനെതിരെയുള്ള ഡൽഹി പോലീസിന്റെ നീക്കങ്ങൾ കൂടുതൽ ശക്തമാകുന്നു. പോലീസ് ഉദ്യോഗസ്ഥർ എ.കെ.ജി ഭവന് സമീപമെത്തി തിരച്ചിൽ നടത്തി.(Delhi Police Search AKG Bhavan For SFI Leader Aishe Ghosh CPM Protests)
പോലീസിന്റെ തുടർച്ചയായ ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സി.പി.ഐ.എം തീരുമാനം. പോലീസ് നടപടിയെ നിയമപരമായും രാഷ്ട്രീയമായും ഒരുപോലെ ചെറുത്തുതോൽപ്പിക്കാൻ പാർട്ടി നേതൃത്വം തയാറെടുക്കുകയാണ്.
പോലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ സി.പി.ഐ.എം ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിക്കും. മുന്നറിയിപ്പുകളൊന്നുമില്ലാതെ പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പോലീസ് നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുതിർന്ന നേതാക്കൾ വ്യക്തമാക്കി. വിഷയം പാർലമെന്റിൽ ഉന്നയിക്കാനും പദ്ധതിയിടുന്നുണ്ട്.
Story Summary
Delhi Police intensified their actions against SFI leader Aishe Ghosh by conducting plainclothes searches near the CPM central office at AKG Bhavan. In response, CPM leaders have decided to challenge the arrest warrant at the Patiala House Court, bring the police intrusion to the Supreme Court’s notice, and raise the issue strongly in Parliament.


