HomeNational'നീറ്റ് പരീക്ഷ എഴുതാത്ത ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ, നീറ്റ് പൂർണ്ണമായും...

‘നീറ്റ് പരീക്ഷ എഴുതാത്ത ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ, നീറ്റ് പൂർണ്ണമായും നിരോധിക്കണം’: ലോക്‌സഭയിലെ ചർച്ചയിൽ ജെൻ സികളെ പ്രശംസിച്ച് DMK | Dayanidhi Maran

ന്യൂഡൽഹി: പാർലമെന്റിൽ നീറ്റ് (NEET) വിഷയം ചർച്ചയിലെത്തിക്കാൻ സാധിച്ചത് ‘ജെൻ സി’ തലമുറയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾ കാരണമാണെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ. വിഷയം ഒതുക്കിതീർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴും യുവാക്കളുടെ പ്രതിഷേധമാണ് സഭയെക്കൊണ്ട് ഇത് ചർച്ച ചെയ്യിപ്പിച്ചതെന്ന് പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.(Dayanidhi Maran Demands Ban On NEET In Lok Sabha Praises Gen Z Student Protests)

നീറ്റ് പരീക്ഷ പൂർണ്ണമായും നിരോധിക്കണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ നടപ്പിലാക്കിയത് കൊണ്ട് രാജ്യത്തെ വൈദ്യശാസ്ത്ര രംഗത്ത് എന്ത് ഗുണപരമായ മാറ്റമാണ് ഉണ്ടായതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. “ഇന്ന് രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ ഡോക്ടർമാരാരും നീറ്റ് പരീക്ഷ എഴുതി വന്നവരല്ല. അവരാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡോക്ടർമാർ. ആദ്യമായി നടന്ന നീറ്റ് പരീക്ഷ പോലും ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കേണ്ടി വന്ന ചരിത്രമാണുള്ളത്” – ദയാനിധി മാരൻ ചൂണ്ടിക്കാട്ടി.

‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന ആശയം അംഗീകരിക്കാനാകില്ലെന്നും തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടതുമായ വിദ്യാർത്ഥികളുടെ ഡോക്ടറാകാനുള്ള സ്വപ്നങ്ങളെ തകർക്കുന്ന ഒന്നാണ് നീറ്റ് പരീക്ഷയെന്നും തമിഴ്‌നാട്ടിലെ അനിതയുടെ സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലുകളെയും ഇന്റർനെറ്റ് വിച്ഛേദിച്ച നടപടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ബിൽ സംസ്‌കൃതത്തിലോ ഹിന്ദിയിലോ അല്ലാതെ ഇംഗ്ലീഷിൽ അവതരിപ്പിച്ചതിന് കേന്ദ്ര മന്ത്രിയോട് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Story Summary

DMK MP Dayanidhi Maran demanded the total abolition of NEET during the Lok Sabha debate, stating that Gen Z student protesters forced the Parliament to address the issue. Asserting that doctors who never wrote NEET are among the best in the world, he criticized the ‘One India, One Exam’ policy for depriving underprivileged students of medical education.

WhatsApp Channel Banner

Latest updates

ഹെപ്പറ്റൈറ്റിസ് നേരത്തേ കണ്ടെത്തണം; പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും ചികിത്സയും...

കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ മുൻകരുതൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് കെയർ ഹെൽത്ത് ഇൻഷുറൻസ് (World Hepatitis Day). ഹെപ്പറ്റൈറ്റിസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, കൃത്യസമയത്ത് ചികിത്സ ആരംഭിക്കൽ എന്നിവയ്ക്ക്...

ഡാറ്റാ അധിഷ്ഠിത വായ്പാ അംഗീകാരത്തിന് ‘ആക്സിസ് ഫിനാൻസ് ദൃഷ്ടി’;...

കൊച്ചി: ഡാറ്റാ അധിഷ്ഠിത വായ്പാ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിനായി ആക്സിസ് ഫിനാൻസ് ലിമിറ്റഡ് (Axis Finance) 'ആക്സിസ് ഫിനാൻസ് ദൃഷ്ടി' എന്ന പുതിയ ബിസിനസ് റൂൾസ് എൻജിൻ അവതരിപ്പിച്ചു. വായ്പാ...

വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ നാൻ തയ്യാറാക്കാം;...

ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഫ്ലാറ്റ് ബ്രെഡുകളിൽ ഒന്നാണ് ബട്ടർ നാൻ. സാധാരണയായി മൺചൂളയായ തന്തൂരിലാണ് ഇത് ചുട്ടെടുക്കുന്നത്. വിവിധതരം കറികൾ, ദാൽ, പനീർ വിഭവങ്ങൾ, ചിക്കൻ, മട്ടൺ കറികൾ എന്നിവയ്ക്കൊപ്പമാണ്...

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി എം.എസ്....

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി ( MS Dhoni) യെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഉപഭോക്തൃ വിശ്വാസവും...

CJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...