HomeNationalശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും 'ഞാൻ ഇപ്പോഴും ദരിദ്രനാണെന്ന്...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നു;’ ബെംഗളൂരു ടെക്കിയുടെ കുറിപ്പ് വൈറൽ | Bengaluru Techie Financial Anxiety

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru Techie Financial Anxiety). സാമ്പത്തികമായി നല്ല നിലയിലാണെങ്കിലും പണത്തെക്കുറിച്ചുള്ള ആശങ്കകൾ വിട്ടുമാറുന്നില്ലെന്നാണ് യുവാവ് പറയുന്നത്. കുടുംബത്തിന്റെ പ്രതിമാസ വരുമാനം ഒരുകാലത്ത് ₹6,000–7,000ൽ കൂടുതലായിരുന്നില്ലെന്നും, 10×10 അടി വിസ്തീർണമുള്ള ചെറിയ മുറിയിലായിരുന്നു കുടുംബം താമസിച്ചിരുന്നതെന്നും അദ്ദേഹം കുറിച്ചു.

2021-ൽ ആദ്യ ജോലി ലഭിച്ചതിന് പിന്നാലെ മാതാപിതാക്കളെ ജോലിയിൽ നിന്ന് വിരമിപ്പിക്കുകയും സ്വദേശത്ത് രണ്ട് ബെഡ്റൂം വീടെടുത്ത് താമസിപ്പിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. താൻ ബെംഗളൂരുവിൽ മറ്റൊരു 2BHK ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിമാസം ₹30,000 മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ₹10,000 സ്ഥിര നിക്ഷേപങ്ങളിലേക്കും ആവർത്തന നിക്ഷേപങ്ങളിലേക്കും മാറ്റിവെക്കുകയും മറ്റൊരു ₹10,000 സ്വർണ നിക്ഷേപത്തിനായി ചെലവഴിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറയുന്നു. ഇതിന് പുറമെ മാതാപിതാക്കൾക്ക് മാസം ₹15,000 മുതൽ ₹20,000 വരെ അയയ്ക്കുന്നുണ്ടെന്നും, വാടകയും മറ്റ് ജീവിതച്ചെലവുകളും ചേർന്ന് ഏകദേശം ₹25,000 വരെയാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

#Rant, Feeling poor: Earning ₹2l a month with ₹0 dept
by
u/Cautious-Table158 in
FinancialAdviceIndia

ജോലി ലഭിച്ചശേഷം ₹4 ലക്ഷം ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, ₹2 ലക്ഷം സ്ഥിര നിക്ഷേപമായും ₹2 മുതൽ ₹2.5 ലക്ഷം വരെ സ്വർണമായും സമ്പാദിച്ചിട്ടുണ്ടെന്നും, ശമ്പള അക്കൗണ്ടിൽ മാത്രം ₹6 ലക്ഷം ശേഷിപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. യാത്രയ്ക്കായി ഒരു സ്കൂട്ടർ വാങ്ങിയതും മാതാപിതാക്കളുടെ വീട്ടിൽ ആവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും ഒരുക്കിയതും മാക്‌ബുക്കും സ്മാർട്ട്ഫോണും വാങ്ങിയതും ആരോഗ്യ-ജീവൻ ഇൻഷുറൻസുകൾ എടുത്തതുമെല്ലാം അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ ഈ വർഷം വിവാഹം നടക്കാനിരിക്കുന്നതിനാൽ കുറഞ്ഞത് ₹10 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്നതായും, ഒരു സെക്കൻഡ് ഹാൻഡ് കാർ, സ്വന്തം നാട്ടിൽ ഒരു സ്ഥലം, ഒരു മോട്ടോർസൈക്കിൾ എന്നിവ വാങ്ങണമെന്ന ആഗ്രഹവുമുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ എല്ലാം ഒരേസമയം സ്വന്തമാക്കാൻ കഴിയാത്തതാണ് തന്റെ മാനസിക സമ്മർദത്തിന് കാരണമെന്ന് യുവാവ് വ്യക്തമാക്കുന്നു.

സ്വന്തം നാട്ടിലെ സുഹൃത്തുക്കളിൽ പലരും തൊഴിലാളികളായും ഓട്ടോ ഡ്രൈവർമാരായും ജോലി ചെയ്യുമ്പോഴും തനിക്കാളേറെ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതായി തോന്നുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ₹750-ൽ കൂടുതൽ വിലയുള്ള ഒരു ഷർട്ട് വാങ്ങുന്നതുപോലും ഇന്നും ആശങ്കയുണ്ടാക്കുന്നുവെന്നും, ബാല്യകാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ അനുഭവം ഇപ്പോഴും മനസ്സിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

യുവാവിന്റെ കുറിപ്പിന് താഴെ നിരവധി റെഡിറ്റ് ഉപയോക്താക്കളാണ് പ്രതികരിച്ചത്. ബാല്യകാല ദാരിദ്ര്യവും സാമ്പത്തിക അരക്ഷിതാവസ്ഥയും മനോനിലയെ ദീർഘകാലം സ്വാധീനിക്കാമെന്നും, ഇന്നത്തെ വരുമാനത്തേക്കാൾ പഴയ അനുഭവങ്ങളാണ് ഇത്തരം വികാരങ്ങൾക്ക് പിന്നിലെന്നുമാണ് പലരുടെയും അഭിപ്രായം. താൻ നേടിയ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം ആസ്വദിക്കണമെന്നും, സാമ്പത്തിക അച്ചടക്കം നിലനിർത്തിക്കൊണ്ട് സ്വന്തം സന്തോഷത്തിനായി ചെലവഴിക്കാനും പഠിക്കണമെന്നും നിരവധി പേർ യുവാവിനെ ഉപദേശിച്ചു.

Summary: A Bengaluru software engineer earning ₹2 lakh per month shared on Reddit that he still feels financially insecure despite having no debt and substantial savings. His post sparked discussions about how childhood poverty can continue to shape financial anxiety even after achieving stability.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...