ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു (Rishikanta Singh Chanambam). പുരുഷന്മാരുടെ 60 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ റിഷികാന്ത് സിങ് ചനംബാം വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടായി.
സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി ആകെ 264 കിലോഗ്രാം ഉയർത്തിയാണ് റിഷികാന്ത് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. മികച്ച പ്രകടനമാണ് ഇന്ത്യൻ താരം പുറത്തെടുത്തത്.
273 കിലോഗ്രാം ഉയർത്തിയ മലേഷ്യയുടെ ബിൻ കസാഡെൻ മുഹമ്മദ് അനിക് സ്വർണ മെഡൽ നേടി. 260 കിലോഗ്രാം ഉയർത്തിയ കെനിയയുടെ ജോഷ്വ അമുങ്ഗ എംബോയയാണ് വെങ്കല മെഡലിന് അർഹനായത്.
നേരത്തെ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മീരാഭായ് ചാനു സ്വർണ മെഡൽ നേടി ഇന്ത്യയുടെ മെഡൽ അക്കൗണ്ട് തുറന്നിരുന്നു. റിഷികാന്തിന്റെ വെള്ളിയോടെ ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് കുതിപ്പ് കൂടുതൽ ശക്തമായി.
Story Summary:
India won its second medal at the 2026 Commonwealth Games as Rishikanta Singh Chanambam claimed silver in the men’s 60kg weightlifting event. He lifted a total of 264kg to finish second behind Malaysia’s Bin Kasaden Muhammad Aniq.


