HomeNationalരാജി മാത്രം പോരെന്ന് സിജെപി; ധർമേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും ജന്തർ മന്തറിൽ...

രാജി മാത്രം പോരെന്ന് സിജെപി; ധർമേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും ജന്തർ മന്തറിൽ പ്രതിഷേധം തുടരും, മുന്നിൽ മൂന്ന് ആവശ്യങ്ങൾ | CJP Jantar Mantar protest

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി). തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ മന്ത്രിയുടെ രാജി നടപ്പായെങ്കിലും ഇനി മൂന്ന് ആവശ്യങ്ങൾ കൂടി പരിഹരിക്കപ്പെടാനുണ്ടെന്ന് സംഘടന വ്യക്തമാക്കി (CJP Jantar Mantar protest). സിജെപി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ശേഷിക്കുന്ന ആവശ്യങ്ങൾ വ്യക്തമാക്കിയത്. നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ കേസുകളും എഫ്ഐആറുകളും പിൻവലിക്കുക, റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പൊലീസും പരസ്യമായി മാപ്പ് പറയുക എന്നിവയാണ് നിലവിലെ ആവശ്യങ്ങളെന്ന് സംഘടന അറിയിച്ചു.

“ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം പൂർത്തിയായി. എന്നാൽ ജന്തർ മന്തറും രാജ്യവും മറ്റ് ആവശ്യങ്ങൾക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്” എന്നായിരുന്നു സിജെപിയുടെ പ്രതികരണം. നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, വെള്ളിയാഴ്ച സിജെപി പ്രതിനിധികൾ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ ചർച്ചയിൽ വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങൾ സംബന്ധിച്ച് ധാരണയായതായി സംഘടനാ പ്രതിനിധികൾ അറിയിച്ചു. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതും പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി സിജെപി വ്യക്തമാക്കി.

കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കും ഉൾപ്പെടെയുള്ളവർ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പരീക്ഷാ പരിഷ്കാരങ്ങൾ, പ്രതിഷേധക്കാരുടെ സംരക്ഷണം, വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രം ഉറപ്പ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം നിരാഹാര സമരം അവസാനിപ്പിച്ചത്.

Summary: The CJP has said its Jantar Mantar protest will continue despite Education Minister Dharmendra Pradhan’s resignation. The organisation listed three pending demands, including compensation for affected families, withdrawal of cases against protesters, and an apology from police forces.

WhatsApp Channel Banner

Latest updates

‘ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമങ്ങളിൽ കുടുങ്ങാതിരിക്കാൻ’; നീറ്റ്...

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമർപ്പിച്ച രാജിക്കത്തിന്റെ പൂർണരൂപം പുറത്ത് (Dharmendra Pradhan Resignation). വിദ്യാർത്ഥികളുടെ ഭാവി ദീർഘകാല നിയമ...

‘വിദ്യാർഥികളുടെ ശബ്ദം വിജയിച്ചു’; ധർമേന്ദ്ര പ്രധാൻ്റെ രാജി ചരിത്രനിമിഷമെന്ന്...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തിയ സമരം വിജയിച്ചതിന്റെ തെളിവാണ്...

“ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടണം?”; നാവികർക്ക് നേരെയുള്ള ആക്രമണങ്ങളിൽ...

ന്യൂഡൽഹി: ഇന്ത്യൻ നാവികർ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ കേന്ദ്ര സർക്കാർ ശക്തമായ പ്രതികരണം നടത്താത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (Forward Seamen Union Of India Protest). ഇനിയും...

ഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി;...

തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിലെ പൊലീസ് പദ്ധതിയായിരുന്ന ‘പുണ്യം പൂങ്കാവനം’ സംബന്ധിച്ച് അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന...

NEET ചോദ്യപേപ്പർ ചോർച്ച മുതൽ ധർമേന്ദ്ര പ്രധാൻ്റെ രാജി...

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധം ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയിലേക്ക് എത്തി. കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിലുള്ള സമരം, സോനം...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....