കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ പുത്തൻ സ്കൂട്ടർ ഓടിച്ചെത്തിയാണ് അദ്ദേഹം ജീവനക്കാരെ അമ്പരപ്പിച്ചത്. ജീവനക്കാരുടെ കഠ്ഠിനാധ്വാനവും അർപ്പണബോധവും സാധാരണ ചടങ്ങുകൾക്കപ്പുറം കൂടുതൽ ഓർമ്മയിൽ നിൽക്കുന്ന രീതിയിൽ ആദരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
I had a very important job that day. Ride a Scooty.
Our Packers & Movers team was celebrating their amazing quarter, and while there were plenty of rewards waiting to be handed out, one reward had a little more horsepower than the rest.
When people invest their time, effort… pic.twitter.com/VrlZbCIdBx
— Amit Kumar Agarwal (@AmitKumarA) July 21, 2026
വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരന് സമ്മാനമായി നൽകേണ്ട സ്കൂട്ടറിലാണ് സിഇഒ ഓഫീസിനുള്ളിൽ കറങ്ങിയത്. വിൽപ്പന, സർവീസിംഗ്, പാർട്ണർ മാനേജ്മെന്റ് ടീമുകളുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്നും, അസാധ്യമെന്ന് കരുതിയ ലക്ഷ്യമാണ് ഇവർ കൈവരിച്ചതെന്നും അദ്ദേഹം പ്രശംസിച്ചു. ജീവനക്കാരുടെ മുഖത്ത് സന്തോഷം കാണുന്നതിനായി അൽപ്പം തമാശ കാണിക്കുന്നതിൽ തെറ്റില്ലെന്നും, ആഹ്ലാദപ്രകടനങ്ങൾക്ക് ശേഷം സ്കൂട്ടർ അർഹനായ വിജയിക്ക് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസിനുള്ളിലെ ഈ രസകരമായ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലാണ് വൈറലായിരിക്കുന്നത്.


