. ജൂലൈ 24-ന് പുറപ്പെടുന്ന സംഘം ജൂലൈ 27-ന് രാവിലെ ഡൽഹിയിലെ സമരവേദിയിലെത്തി പ്രക്ഷോഭത്തിന്റെ ഭാഗമാകും.(DYFI Train March To Delhi NEET Protest SFI Statewide Student Strike)
ഡൽഹി പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് ജൂലൈ 24-ന് തിരുവനന്തപുരത്തും ജൂലൈ 27-ന് വിവിധ ജില്ലാ കേന്ദ്രങ്ങളിലും ഡി.വൈ.എഫ്.ഐ ഏകദിന ഉപവാസ സമരം നടത്തും. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങളുമായി എസ്.എഫ്.ഐ രംഗത്തെത്തി. ഇന്ന് രാജ്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും എസ്.എഫ്.ഐ മാർച്ച് നടത്തും.
പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, ജനാധിപത്യ മഹിളാ അസോസിയേഷൻ, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകളും പങ്കാളികളാകും. നാളെ രാജ്യവ്യാപകമായി സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും എസ്.എഫ്.ഐ പഠിപ്പുമുടക്കൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റ് മാർച്ചിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ശനി, ഞായർ ദിവസങ്ങളിൽ പോലീസുകാർക്ക് മെലഡി മിട്ടായി വിതരണം ചെയ്തുകൊണ്ട് ‘റിട്ടേൺ ഗിഫ്റ്റ്’ ക്യാമ്പയിനും നടത്തുമെന്ന് വിദ്യാർത്ഥി സംഘടന പ്രഖ്യാപിച്ചു.
Story Summary
DYFI announced a train march from Kerala to Delhi starting July 24 to support students protesting NEET paper leaks at Jantar Mantar. Meanwhile, SFI launched nationwide protests, including a strike at schools and universities tomorrow and a unique ‘Melody candy’ distribution campaign targeting the police.


