HomeKeralaതിരുവനന്തപുരം ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്; പരാതിക്കാരൻ സ്വന്തം കുഞ്ഞിന്റെ പിതാവെന്ന്...

തിരുവനന്തപുരം ഹണിട്രാപ്പ് കേസിൽ നിർണായക വഴിത്തിരിവ്; പരാതിക്കാരൻ സ്വന്തം കുഞ്ഞിന്റെ പിതാവെന്ന് ഒന്നാം പ്രതി റോഷ്നി സുരേഷ് | Thiruvananthapuram honeytrap case

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ് (Thiruvananthapuram honeytrap case). കേസിൽ പരാതിക്കാരനായ തെലങ്കാന സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി ഒന്നാം പ്രതിയായ റോഷ്നി സുരേഷ് (37) രംഗത്തെത്തി. തനിക്കെതിരെ ഉയർന്നിട്ടുള്ളത് വ്യാജ ആരോപണങ്ങളാണെന്ന് കാണിച്ച് ഇവർ വീഡിയോ സന്ദേശവും തെളിവുകളും പുറത്തുവിട്ടു.

കേസിൽ വഞ്ചിയൂർ പോലീസ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് അറസ്റ്റ് തടയുകയും തനിക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നുവെന്ന് റോഷ്നി വെളിപ്പെടുത്തി. തങ്ങളുടെ ബിസിനസ് തകർക്കാനും സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുമാണ് വിജയകുമാർ ഇത്തരമൊരു ഹണിട്രാപ്പ് ആരോപണവുമായി പൊലീസിനെ സമീപിച്ചതെന്നാണ് യുവതിയുടെ വാദം. ഇതിന് തെളിവായി ഇരുവരുടെയും വിവാഹ ചിത്രങ്ങളും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും റോഷ്നി മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് വിജയകുമാറിന്റെ പേരാണുള്ളതെന്നും ഇരുവരും ചേർന്ന് നടത്തുന്ന ജർമൻ ഭാഷാ പഠന കേന്ദ്രത്തിൽ രണ്ടുപേർക്കും കൃത്യമായ ഓഹരി പങ്കാളിത്തമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.

അതേസമയം, നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനിയായ റോഷ്നിയെ കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ പോലീസ് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. വിജയകുമാറിനെ ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്ഥലവും സ്വർണ്ണവും അടക്കം അഞ്ചു കോടിയോളം രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തു എന്നായിരുന്നു പരാതി. വിജയകുമാറിന്റെ ഭാര്യ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയെ നേരിൽ കണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. തൃപ്പൂണിത്തുറയിലെ 1.5 കോടിയുടെ ഫ്ലാറ്റും മലയിൻകീഴിലെ 20 സെന്റ് ഭൂമിയും ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന ആരോപണം നിലനിൽക്കെയാണ്, കേസ് കേവലം ബിസിനസ്-കുടുംബ തർക്കം മാത്രമാണെന്ന വാദവുമായി പ്രതി രംഗത്തെത്തിയിരിക്കുന്നത്.

Story Summary: In a major twist in the Thiruvananthapuram honeytrap case, the prime accused Roshni Suresh claimed that complainant Mark Vijayakumar is her business partner and the father of her child. She released marriage photos and a birth certificate to prove her claim, stating that the extortion charges are false and stem from a business dispute.

WhatsApp Channel Banner

Latest updates

CJPക്ക് പിന്തുണയുമായി കോൺഗ്രസ്: പ്രക്ഷോഭകരോടൊപ്പം സമരം ചെയ്ത് രാഹുലും...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന 'സംസദ് ചലോ' പ്രക്ഷോഭത്തിന് പിന്തുണയുമായി വൻ പ്രതിപക്ഷ നിര ജന്തർ...

BJPക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം: ആവശ്യമായി വന്നാൽ ഡൽഹിയിലെ...

കൊൽക്കത്ത: ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ആഹ്വാനം ചെയ്തു. ആവശ്യമായി വന്നാൽ ഡൽഹിയിലെത്തി സിജെപി നടത്തുന്ന പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുമെന്നും അവർ വ്യക്തമാക്കി....

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിന് നേലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് സമരം നടത്തി (Congress Protest Outside PM Residence). ലോക്...

ലോകകപ്പ് ഫൈനലിന് മുമ്പ് അർജന്റീന ഡ്രസിങ് റൂമിൽ എന്ത്...

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അർജന്റീനയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് ഡ്രസിങ് റൂമിന് പുറത്ത് നിന്ന് ചിത്രീകരിച്ച ലയണൽ മെസിയുടെ ഒരു...

കിളിമാനൂരിൽ പിതാവിനെയും മകനെയും തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവം:...

തിരുവനന്തപുരം: കിളിമാനൂരിൽ പെൺകുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിൽ കടുത്ത വൈരാഗ്യം വെച്ച് അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതി സുധീഷ് പിടിയിലായി. സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പ്രതികളായ ആരോമൽ,...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...