HomeKeralaകൊച്ചിയിൽ ക്രമിനൽ കേസുകളിലെ സ്ഥിരം കുറ്റവാളിക്ക് കാപ്പ; 30-കാരൻ ലിയോയെ നാടുകടത്തി...

കൊച്ചിയിൽ ക്രമിനൽ കേസുകളിലെ സ്ഥിരം കുറ്റവാളിക്ക് കാപ്പ; 30-കാരൻ ലിയോയെ നാടുകടത്തി എറണാകുളം റൂറൽ പോലീസ് | kochi kapa arrest

കൊച്ചി: നിരന്തരം വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രിമിനൽ കേസ് പ്രതിയെ കാപ്പ (KAPA – കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി നാടുകടത്തി എറണാകുളം റൂറൽ പോലീസ് (kochi kapa arrest). അശമന്നൂർ പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോ (30) എന്നയാളെയാണ് ജില്ലയിൽ നിന്ന് നാടുകടത്തിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്രയാണ് ഉത്തരവിറക്കിയത്.

കൊലപാതകശ്രമം, കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധ നിയമപ്രകാരമുള്ള കേസുകൾ, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസുകൾ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ ലിയോ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ മേയ് മാസത്തിൽ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് ലിയോക്കെതിരെ കാപ്പ ചുമത്താൻ റൂറൽ പോലീസ് നടപടി വേഗത്തിലാക്കിയത്. പ്രദേശത്തെ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുന്നവർക്കെതിരെ ഇത്തരം ശക്തമായ നടപടികൾ സ്വീകരിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Story Summary:
Ernakulam Rural Police deported a 30-year-old habitual offender, LEO, from the district after invoking the Kerala Anti-Social Activities (Prevention) Act (KAPA). Ernakulam Range DIG G.H. Yatheesh Chandra issued the deportation order based on a report submitted by the District Police Chief following LEO’s involvement in multiple violent cases.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ മുടങ്ങും: അനിശ്ചിതകാല സമരം...

തിരുവനന്തപുരം: നിരക്ക് വർദ്ധനവ് നടപ്പിലാക്കുക, ബൈക്ക് ടാക്സികൾ അവസാനിപ്പിക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ. ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ...

ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ്: ഹോർമുസിൽ...

ടെഹ്‌റാൻ: ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് വ്യോമസേന നടത്തുന്ന ശക്തമായ ബോംബാക്രമണം തുടർച്ചയായ പത്താം ദിവസത്തിലേക്ക് കടന്നു. ഇറാനിലെ സിരിക്, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, ചബഹാർ, കൊനാരാക്ക് എന്നിവിടങ്ങളിലാണ് പുതുതായി...

‘എന്തിനാണ് ഭയക്കുന്നത് ?’: CJP പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി...

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിലെത്തി. രാജ്യത്ത് വിദ്യാഭ്യാസം അത്രയേറെ പ്രധാനപ്പെട്ട വിഷയമാണെന്നും, നീറ്റ് പരീക്ഷാ തട്ടിപ്പുകളിലും വിദ്യാർഥികളുടെ ഭാവി തകരുന്ന പ്രശ്നങ്ങളിലും...

‘ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വൻ വിജയം, പാക് സൈന്യം...

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൂറീൻ നിയാസിയുടെ വെളിപ്പെടുത്തൽ പാകിസ്താൻ രാഷ്ട്രീയത്തിലും സൈന്യത്തിലും വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വൻ വിജയമായിരുന്നുവെന്നും,...

‘ഞാൻ ഇവിടെ ഉള്ളിടത്തോളം ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും...

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര കുറ്റാരോപണം നേരിടുന്നവർ താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് എത്തില്ലെന്ന് ഉറപ്പു വരുത്തുമെന്ന് ശ്വേത മേനോൻ. തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...