HomeWorld'യൂണിഫോം ഊരിയിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കൂ'; പാക് സൈനിക മേധാവി അസിം മുനീറിനെ...

‘യൂണിഫോം ഊരിയിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കൂ’; പാക് സൈനിക മേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് മൗലാന ഫസൽ-ഉർ-റഹ്മാൻ | Maulana Fazlur Rehman challenge Asim Munir

പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി ജമിയത്ത് ഉലമ-ഇ-ഇസ്ലാം-എഫ് (JUI-F) നേതാവ് മൗലാന ഫസൽ-ഉർ-റഹ്മാൻ. രാഷ്ട്രീയം ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ യൂണിഫോം അഴിച്ച് വെച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം അസിം മുനീറിനെ വെല്ലുവിളിച്ചു. പഞ്ചാബിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. (Maulana Fazlur Rehman challenge Asim Munir)

രാജ്യത്തെ രാഷ്ട്രീയ സംവിധാനങ്ങളിൽ സൈന്യം അനാവശ്യമായി ഇടപെടുകയാണെന്ന് ഫസൽ-ഉർ-റഹ്മാൻ കുറ്റപ്പെടുത്തി. സർക്കാരുകളെ തീരുമാനിക്കുകയോ മാറ്റുകയോ ചെയ്യുക എന്നത് സൈന്യത്തിന്റെ ജോലിയല്ലെന്നും, ഭരണഘടന അനുശാസിക്കുന്ന പരിധിക്കുള്ളിൽ സൈന്യം ഒതുങ്ങി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനേക്കാൾ അധികം പാകിസ്ഥാന്റെ കാര്യങ്ങളിൽ അസിം മുനീർ സ്വാധീനം ചെലുത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പരാമർശം.

രാജ്യത്തെ സുരക്ഷാ ചുമതല സൈന്യത്തിനാണെന്നും, അതിനായി പണം വാങ്ങുന്നവർ തന്നെ ജനങ്ങളോട് ആയുധമെടുത്ത് പോരാടാൻ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാനിൽ വലിയൊരു ഭാഗം പാകിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും, കലാപങ്ങൾ ഇപ്പോൾ പഷ്തൂൺ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്റെ സുരക്ഷാ നയങ്ങൾക്കെതിരെയും സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഇതിലൂടെ ഉയർന്നിരിക്കുന്നത്.

Summary: JUI-F chief Maulana Fazlur Rehman has challenged Pakistan’s army chief, Asim Munir, to resign from his military position and contest elections to test his popularity. Rehman criticized the military’s growing interference in civilian governance, argued against arming civilians to counter militancy, and warned that the government has lost control over significant parts of Balochistan.

Clickable Info Box