തിരുവനന്തപുരം: കേരള സമുദ്ര മിഷൻ സംഘടിപ്പിച്ച വേദിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ രാത്രി ഏഴ് മണിയോടെ ഹാളിലെ വൈദ്യുതി ബന്ധം നിലയ്ക്കുകയായിരുന്നു.(Power Outage Interrupts Kerala Chief Minister V D Satheesan Speech)
മൈക്ക് ഓഫായതോടെ പരിഭ്രാന്തരായ സംഘാടകർ ഓടിയെത്തിയെങ്കിലും, ടെൻഷനടിക്കാതെ ഇരിക്കാൻ മുഖ്യമന്ത്രി കൈകൊണ്ട് ആംഗ്യം കാണിച്ച് ആവശ്യപ്പെടുകയായിരുന്നു. ഏകദേശം അഞ്ച് മിനിറ്റോളം വേദിയിൽ കാത്തുനിന്ന ശേഷമാണ് ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചത്. തുടർന്ന് പ്രസംഗം പുനരാരംഭിച്ച മുഖ്യമന്ത്രി രസകരമായ പ്രതികരണമാണ് നടത്തിയത്.
സംഘാടകർക്ക് ടെൻഷനാവും. ടെൻഷനാവാതെ അവിടെ ഇരിക്കാനാ ഞാൻ പറഞ്ഞത്. ഓടുന്ന വണ്ടിയിൽ കേറി നമ്മൾ ഓടിയിട്ട് കാര്യമില്ല. വണ്ടി നിർത്തുമ്പോഴേ നമുക്ക് ഇറങ്ങാൻ പറ്റൂ. കറന്റ് വന്നാലേ സംസാരിക്കാൻ പറ്റുകയുള്ളൂ. വെറുതെ ടെൻഷനായിട്ട് കാര്യമില്ല, എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യം മൂലമാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു.
Story Summary
Power outage interrupted Chief Minister V D Satheesan’s speech during the Mission Samudra Maritime Conclave in Thiruvananthapuram. The Chief Minister waited calmly for five minutes until the generator started, advising the anxious organizers not to panic. Electricity Minister Sunny Joseph later responded that the power cut was due to an unavoidable emergency situation.


