HomeNationalസാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾക്കിടെ അയോധ്യ രാമക്ഷേത്രത്തിന് ആദ്യ CEO ഉടനെത്തും: പത്രിക...

സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾക്കിടെ അയോധ്യ രാമക്ഷേത്രത്തിന് ആദ്യ CEO ഉടനെത്തും: പത്രിക സമർപ്പിക്കാൻ ജൂലൈ 18 വരെ സമയം | Ram Temple Trust

അയോധ്യ: രാമക്ഷേത്രത്തിന്റെ ദൈനംദിന ഭരണ-നിയന്ത്രണ ചുമതലകൾക്കായി ആദ്യമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ (CEO) നിയമിക്കാൻ തീരുമാനം. ക്ഷേത്രത്തിന്റെ ഭരണം നിർവ്വഹിക്കുന്ന ‘ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്’ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.(Ram Temple Trust invites applications for its first Chief Executive Officer position)

താല്പര്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 18 വൈകുന്നേരം 4 മണിയായി നിശ്ചയിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് ഔദ്യോഗിക ‘X’ ഹാൻഡിലിലൂടെ അറിയിച്ചു. ക്ഷേത്ര ഫണ്ടുകളിലും സംഭാവനകളിലും വൻതോതിൽ സാമ്പത്തിക ക്രമക്കേടുകളും സ്വർണ്ണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ തട്ടിപ്പും നടന്നതായുള്ള ഗുരുതരമായ ആരോപണങ്ങൾ ട്രസ്റ്റിനെതിരെ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നിയമന നീക്കം.

ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന വിവാദത്തിൽ സുപ്രീം കോടതി ട്രസ്റ്റിന് നോട്ടീസ് അയക്കുകയും ഉത്തർപ്രദേശ് പ്രത്യേക അന്വേഷണ സംഘത്തോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. പുതിയ സി.ഇ.ഒ വരുന്നതോടെ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളും സുരക്ഷാ ക്രമീകരണങ്ങളും കൂടുതൽ വ്യവസ്ഥാപിതമാകുമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ.

Story Summary

Amid rising allegations of embezzlement involving temple funds and valuables, the Shri Ram Janmabhoomi Teerth Kshetra Trust has invited applications for the first-ever Chief Executive Officer (CEO) of the Ram Temple in Ayodhya. According to an official announcement on X, the deadline for submitting applications has been set for July 18 at 4 PM.

Clickable Info Box