മലയാള സിനിമയിൽ വലിയ പ്രതീക്ഷകൾ ബാക്കിവെച്ച് വിടപറഞ്ഞ താരമാണ് ജിഷ്ണു രാഘവൻ. തന്റെ ആദ്യ ചിത്രമായ ‘നമ്മൾ’ എന്ന സിനിമയിലെ സഹതാരമായിരുന്ന ജിഷ്ണുവിനെ കുറിച്ചുള്ള ഓർമ്മകൾ നടി ഭാവന ഒരു അഭിമുഖത്തിലൂടെ പങ്കുവെക്കുകയുണ്ടായി. വളരെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന, എന്നാൽ എല്ലാവരോടും വളരെ ജെനുവിൻ ആയി പെരുമാറുന്ന ഒരു വ്യക്തിയായിരുന്നു ജിഷ്ണുവെന്ന് ഭാവന ഓർമ്മിക്കുന്നു. ഫ്രയിമെക്സ് സ്റുഡിയോസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം. (Bhavana on Jishnu Raghavan)
തങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച കാലത്തെക്കുറിച്ചും ജിഷ്ണുവിന്റെ തമാശകളെക്കുറിച്ചും ഭാവന വാചാലയായി. ആരോഗ്യകാര്യങ്ങളിൽ ഇത്രയേറെ ശ്രദ്ധിക്കുന്ന ജിഷ്ണുവിന് ഇങ്ങനെയൊരു അസുഖം വന്നത് തങ്ങളെല്ലാം വലിയ ഞെട്ടലോടെയാണ് കേട്ടത്. ജിഷ്ണുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സുഹൃത്തുക്കളുമൊത്ത് അദ്ദേഹത്തെ കുറിച്ച് സംസാരിച്ച കാര്യങ്ങളും ഭാവന പങ്കുവെച്ചു. ഇപ്പോഴും ആ വിയോഗം ഓർക്കുമ്പോൾ വലിയ സങ്കടം തോന്നാറുണ്ടെന്ന് താരം വ്യക്തമാക്കുന്നു.
Summary: Actress Bhavana recently shared heartfelt memories of her ‘Nammal’ co-star, the late actor Jishnu Raghavan, describing him as a genuine, health-conscious, and cheerful individual. She expressed deep sadness over his untimely passing, noting that his health struggles came as a massive shock to everyone who knew him and his vibrant personality.

