ആലപ്പുഴ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ദോഹയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട മലയാളി യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി. എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്.(Alappuzha NRI death, youth returning from Doha found dead in Bengaluru lodge)
മൂന്ന് മാസം ഗർഭിണിയായിരുന്ന സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് സ്വദേശിനി ഹരീഷ്മ (27) കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഹരീഷ്മയുടെ സംസ്‌കാര ചടങ്ങുകൾ മാവേലിക്കരയിൽ കഴിഞ്ഞ ദിവസമാണ് നടന്നത്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിസ്ഥലമായ ദോഹയിലേക്ക് മടങ്ങിയത്. ഭാര്യയുടെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ് ദോഹയിൽ നിന്നും കണക്റ്റിങ് ഫ്ലൈറ്റിൽ ബെംഗളൂരു വഴി കൊച്ചിയിലേക്ക് വരികയാണെന്നാണ് സനുക്കുട്ടൻ വീട്ടുകാരെ അറിയിച്ചിരുന്നത്.
സനുക്കുട്ടനെ സ്വീകരിക്കാൻ സഹോദരനും ബന്ധുക്കളും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയെങ്കിലും ഇയാൾ എത്തിയില്ല. തുടർന്ന് ബെംഗളൂരു എയർപോർട്ട് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇയാൾ അവിടെ വിമാനമിറങ്ങിയതായി സ്ഥിരീകരിച്ചത്. ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി പരാതി നൽകി. ഇതിനിടയിലാണ് പൊലീസ് വിവരം നൽകുന്നതും ബന്ധുക്കളെത്തി മരിച്ചത് സനുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞതും.
Story Summary
A 30-year-old NRI youth, Sanukuttan, was found dead in a Bengaluru lodge while returning from Doha after hearing about his pregnant wife’s suicide. His wife, Hareeshma, who was three months pregnant, had ended her life two days prior in Alappuzha. Sanukuttan went missing after landing in Bengaluru for a connecting flight to Kochi, and his body was later identified by relatives.

