പത്തനംതിട്ട: കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ തിടപ്പള്ളി പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വൻ കവർച്ച നടത്തി. 22 സ്വർണ്ണ താലികൾ, 5 സ്വർണ്ണ പൊട്ടുകൾ, സ്വർണ്ണ ആൾരൂപങ്ങൾ എന്നിവയാണ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്. ഇന്ന് രാവിലെയാണ് ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും മോഷണ വിവരം ആദ്യമായി അറിയുന്നത്.(Major Burglary At Kalleli Shiva Chamundi Temple In Konni)
തിടപ്പള്ളിയുടെ വാതിൽ തകർത്താണ് മോഷ്ടാക്കൾ ലോക്കറിലും മറ്റും സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയത്. ഇതിനുപുറമേ, ക്ഷേത്ര വളപ്പിലുണ്ടായിരുന്ന അന്നദാന വഞ്ചി കുത്തിത്തുറന്ന് ഇരുപതിനായിരത്തിലധികം രൂപയും സംഘം കവർന്നിട്ടുണ്ട്.
ക്ഷേത്ര പരിസരത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ഒരു താക്കോൽക്കൂട്ടം പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കോന്നി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
A major robbery took place at the Kalleli Shiva Chamundi Temple in Konni, Pathanamthitta, where thieves broke into the tidappally. The burglars decamped with 22 gold thalis, 5 gold pots, gold idols, and over twenty thousand rupees from the temple’s donation box.

