കോഴിക്കോട്: പെരുവയലിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മാരക ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി കീഴടക്കി. ഒളിവിൽ കഴിഞ്ഞിരുന്ന ഫ്ലാറ്റ് വളഞ്ഞ പൊലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടിയും പന്നിപ്പടക്കങ്ങൾ എറിഞ്ഞുമാണ് ഗുണ്ടകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.(Kozhikode Peruvayal clash police attacked with guns and country bombs by gang leader Aadu Shemeer arrested)
പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതികളായ കുപ്രസിദ്ധ ഗുണ്ട ‘ആട് ഷെമീറും’ സംഘവുമാണ് പിടിയിലായത്. മാവൂരിന് സമീപം പെരുവയലിലുള്ള ഒരു ഫ്ലാറ്റിലാണ് പ്രതികൾ ഒളിവിൽ താമസിച്ചിരുന്നത്.
ഇതോടെ പ്രതികൾ പൊലീസിന് നേരെ ആയുധങ്ങളുമായി തിരിയുകയായിരുന്നു. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരാണ് ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്നത്.
Story Summary
A police team in Kozhikode’s Peruvayal was attacked with guns and country bombs by a notorious gang. Four police personnel were injured while attempting to raid a flat where the gang, accused in an NRI businessman’s abduction case, was hiding before being courageously cornered and arrested.

