HomeKeralaആ മുറിവിന് അനസ്തേഷ്യ വേണമായിരുന്നോ? 8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കൺമണി:...

ആ മുറിവിന് അനസ്തേഷ്യ വേണമായിരുന്നോ? 8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കൺമണി: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണത്തിൽ ഡോക്ടർമാർക്കെതിരെ കുടുംബം | Payyannur toddler death

കണ്ണൂർ : കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കും പരിക്കേറ്റ ഒന്നര വയസുകാരൻ ദേവാൻഷിൻ്റെ മരണത്തിൽ, ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ഡോക്ടർമാർക്കെതിരെയും കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ. പയ്യന്നൂർ സ്വദേശി സൂരജ്-വിജിഷ ദമ്പതികൾക്ക് എട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ പിറന്ന ഏക മകനാണ് വെള്ളിയാഴ്ച കണ്ണൂർ ബി.എം.എച്ച് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.(Payyannur toddler death, Grieving family demands action against doctors)

സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. കുഞ്ഞിന്റെ മുഖത്തുണ്ടായ മുറിവ് ഉണങ്ങിത്തുടങ്ങിയ നിലയിലായിരുന്നുവെന്നും എന്നിട്ടും എന്തിനാണ് അനസ്തീഷ്യ നൽകാൻ ഡോക്ടർമാർ ധൃതി കാണിച്ചതെന്നും കുടുംബം ചോദിക്കുന്നു.

കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. 18,000 രൂപ ഫീസ് നൽകിയാലേ ആശുപത്രിയിലേക്ക് വരൂ എന്ന് ഡോക്‌ടർ ശാഠ്യം പിടിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. അനസ്തേഷ്യ നൽകിയാൽ ഉണ്ടാകാവുന്ന അപകടസാധ്യതകളെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നും, ഈ അവസ്ഥ ഇനി ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും ബന്ധുക്കൾ പ്രതികരിച്ചു.

Story Summary

The grieving relatives of 1.5-year-old Devansh, who died after being administered anesthesia for minor facial stitches at Payyannur BMH hospital, have demanded strict action against all doctors involved. The family revealed that the child was born after eight years of waiting and questioned the necessity of high-risk anesthesia for a healing wound.

Clickable Info Box