HomeEntertainment'ടോക്സിക്' ഗാനരംഗത്തിലെ ഇന്റിമേറ്റ് സീനുകൾ; കിയാര അദ്വാനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം |...

‘ടോക്സിക്’ ഗാനരംഗത്തിലെ ഇന്റിമേറ്റ് സീനുകൾ; കിയാര അദ്വാനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം | Kiara Advani Toxic movie song

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി’ലെ (Toxic: A Fairy Tale for Grown-ups) വീഡിയോ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നടി കിയാര അദ്വാനിക്കെതിരെ രൂക്ഷമായ വിമർശനം. ചിത്രത്തിലെ ‘തബാഹി’ എന്ന ഗാനരംഗത്തിലെ ഇന്റിമേറ്റ് സീനുകളെ ചൊല്ലിയാണ് ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നത്. (Kiara Advani Toxic movie song)

ഗാനരംഗത്തിൽ യഷും കിയാരയും തമ്മിലുള്ള തീവ്രമായ പ്രണയരംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റെട്രോ ശൈലിയിൽ വിന്റേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം ഇതിനകം തന്നെ സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. എന്നാൽ, ഇത്തരം ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്ന കിയാരയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് മറ്റ് നടിമാരുടെ പഴയ അഭിമുഖങ്ങൾ ആരാധകർ കുത്തിപ്പൊക്കുകയാണ്.

ചുംബന രംഗങ്ങളിലോ ബിക്കിനി വേഷങ്ങളിലോ അഭിനയിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അടുത്തിടെ വ്യക്തമാക്കിയ കാജൾ അഗർവാളിന്റെയും, സമാനമായ നിലപാട് മുൻപ് പങ്കുവെച്ച സായ് പല്ലവിയുടെയും അഭിമുഖങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആരാധകർ കിയാരയെ വിമർശിക്കുന്നത്. ‘ലവ് സ്റ്റോറി’ എന്ന ചിത്രത്തിലെ ചുംബന രംഗത്തെ കുറിച്ച് സംസാരിക്കുമ്പോൾ, ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് തന്റെ നിലപാടിന് എതിരാണെന്ന് സായ് പല്ലവി തുറന്നുപറഞ്ഞിരുന്നു. ഈ നിലപാടുകൾ കിയാരയുടെ അഭിനയ ശൈലിയുമായി താരതമ്യം ചെയ്താണ് വിമർശനങ്ങൾ ഉയർന്നുവരുന്നത്.

വിശാൽ മിശ്ര സംഗീതം നൽകിയ ‘തബാഹി’ എന്ന ഗാനം ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഗാനം ലഭ്യമാണ്. യഷ്, കിയാര അദ്വാനി എന്നിവർക്ക് പുറമെ നയൻതാര, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ എത്തും.

Summary: Actor Kiara Advani is facing criticism on social media over her intimate scenes with Yash in the newly released song ‘Tabahi’ from the upcoming film ‘Toxic: A Fairy Tale for Grown-ups’. Netizens have compared Kiara’s bold performance with the conservative stances of actors like Sai Pallavi and Kajal Aggarwal, who have previously stated their discomfort with kissing or intimate scenes on screen. Directed by Geetu Mohandas, the pan-Indian film is set to release on August 26.

Clickable Info Box